Home അറിവ് ഐആർസിടിസി വഴി ഇനി ബസ് ടിക്കറ്റും ബുക്ക് ചെയ്യാം

ഐആർസിടിസി വഴി ഇനി ബസ് ടിക്കറ്റും ബുക്ക് ചെയ്യാം

സ് ടിക്കറ്റ് ബുക്ക് ചെയ്യാനും സംവിധാനം ഒരുക്കി ഐആർസിടിസി. ബസ് യാത്ര സുഗമമാക്കാൻ പരീക്ഷണാടിസ്ഥാനിൽ ആരംഭിച്ച ബസ് ബുക്കിംഗ് സർവീസ് ഐആർസിടിസി പോർട്ടലുമായും മൊബൈൽ ആപ്പുമായും സംയോജിപ്പിച്ചു. ഇതോടെ യാത്രക്കാർക്ക് ഇന്ത്യയിലെ ഏതു ഭാഗത്തേയ്ക്കും ബസിൽ യാത്ര ചെയ്യാൻ സാധിക്കും.

നിലവിൽ ഐആർസിടിസിയുടെ സംവിധാനത്തിന് കീഴിൽ വിവിധ പ്രൈവറ്റ് ഓപ്പറേറ്റർമാരുടെ ഉടമസ്ഥതയിലുള്ള 50,000 ബസുകൾ ബുക്കിംഗിനായി തെരഞ്ഞെടുക്കാവുന്നതാണ്. 22 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളിലുമുള്ള ബസുകളാണ് ഐആർസിടിസിയുടെ സംവിധാനത്തിന് കീഴിൽ പ്രവർത്തിക്കുന്നത്. ജനുവരിയിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ബസ് ബുക്കിംഗ് സേവനം ഐആർസിടിസി ആരംഭിച്ചത്. കോവിഡ് മഹാമാരിയെ തുടർന്ന് പ്രതീക്ഷിച്ച പോലെ യാത്രക്കാരെ കിട്ടിയില്ല. എന്നാൽ കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തിൽ യാത്രക്കാരെ കൂടുതലായി ആകർഷിക്കാനാണ് ഐആർസിടിസി പുതിയ സംവിധാനം ഒരുക്കിയത്.

ചെറിയ നഗരങ്ങളിലും ബസുകൾ ബുക്ക് ചെയ്യാൻ സാധിക്കും. ഇതിന് ബസ് സർവീസ് നെറ്റ്‌വർക്കിന്റെ കീഴിൽ വേണമെന്നില്ല. ഐആർസിടിസിയുടെ നെറ്റ് വർക്കിന് പുറത്തുള്ള ബസുകളുടെ കൂടി സേവനം ലഭിക്കത്തക്കവിധമാണ് സംവിധാനം ഒരുക്കിയത്. ഭാവിയിൽ കൂടുതൽ സ്ഥലങ്ങൾ കൂടി ഉൾപ്പെടുത്തുമെന്ന് ഐആർസിടിസി അറിയിച്ചു. ഇടയ്ക്കുള്ള യാത്രകളിൽ വരെ ബസിലെ സീറ്റ് ബുക്ക് ചെയ്യാൻ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത. നേരത്തെ ഒരു പോയിന്റ് മുതൽ മറ്റൊരു പോയിന്റ് വരെയുള്ള യാത്ര മാത്രമേ ബുക്ക് ചെയ്യാൻ സാധിക്കുമായിരുന്നുള്ളൂ.

പ്രതിദിനം 20000 ബസ് ടിക്കറ്റ് ബുക്കിംഗാണ് ഐആർസിടിസി ലക്ഷ്യമിടുന്നത്. നിലവിൽ ശരാശരി ആയിരം ടിക്കറ്റുകൾ വിറ്റുപോകുന്നതായും ഐആർസിടിസി അറിയിച്ചു.