Home അറിവ് മണ്‍സൂണ്‍ മേയില്‍ എത്തിയേക്കും; ഇത്തവണ കാലവര്‍ഷം പതിവിലും നേരത്തെ

മണ്‍സൂണ്‍ മേയില്‍ എത്തിയേക്കും; ഇത്തവണ കാലവര്‍ഷം പതിവിലും നേരത്തെ

ത്തവണ കാലവര്‍ഷം നേരത്തെ എത്തുമെന്ന് റിപ്പോര്‍ട്ട്. മേയ് മാസം മൂന്നാമത്തെ ആഴ്ചയോടെ സംസ്ഥാനത്ത് കാലവര്‍ഷം ആരംഭിക്കുമെന്നാണ് സൂചന. തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം പതിവിലും നേരത്തെ തന്നെ എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

മേയ് മധ്യത്തോടെ ബംഗാള്‍ ഉള്‍ക്കടലിലും ഇതിന് പിന്നാലെ അറബി കടലിലും ന്യൂനമര്‍ദങ്ങള്‍ രൂപമെടുക്കും. 2000ന് ശേഷം മേയ് മാസത്തില്‍ സംസ്ഥാനത്ത് കാലവര്‍ഷം ആരംഭിച്ചിട്ടില്ല. എന്നാല്‍ ഇത്തവണ മണ്‍സൂണ്‍ നേരത്തെ കേരളത്തിലേക്ക് എത്താനുള്ള എല്ലാ ഘടങ്ങളും അനുകൂലമായിരിക്കുകയാണ്.

മാഡന്‍ ജൂലിയന്‍ ഒസിലേഷന്‍ എന്ന പടിഞ്ഞാറ് നിന്ന് കിഴക്കോട്ടുള്ള വായു പ്രവാഹം സജീവമായത് മണ്‍സൂണിനെ തുണച്ചു. കാറ്റിനൊപ്പം മഴമേഘങ്ങളുടേയും സഞ്ചാരം വേഗത്തില്‍ ഉപഭൂഖണ്ഡത്തിലേക്ക് എത്താനുള്ള സാധ്യത ആ?ഗോള മഴപ്പാത്തിയായ മാഡന്‍ ജൂലിയന്‍ ഓസിലേഷനിലൂടെ വരുന്നു. കിഴക്കന്‍ പസഫിക് സമുദ്രത്തിലെ താപനില കുറയുന്ന ലാനിന പ്രതിഭാസവും മണ്‍സൂണ്‍ മഴയ്ക്ക് ഗുണകരമാവുന്ന വായുപ്രവാഹവും എത്തുന്നു.