Home വിനോദം പറന്നുയരുന്ന ഫീനിക്‌സ് പക്ഷിയെ പുറത്ത് വരച്ച് ദുര്‍ഗ കൃഷ്ണ; ചിത്രങ്ങള്‍ കാണാം

പറന്നുയരുന്ന ഫീനിക്‌സ് പക്ഷിയെ പുറത്ത് വരച്ച് ദുര്‍ഗ കൃഷ്ണ; ചിത്രങ്ങള്‍ കാണാം

പറന്നുയരുന്ന ഫീനിക്‌സ് പക്ഷിയെ ടാറ്റൂ ചെയ്ത് നടി ദുര്‍ഗ കൃഷ്ണ തന്റെ പുറത്താണ് താരം പക്ഷിയെ ടാറ്റൂ ചെയ്തിരിക്കുന്നത്. ദുര്‍ഗ താരം തന്നെയാണ് ടാറ്റൂ വിശേഷം ആരാധകരുമായി പങ്കുവെച്ചത്. ടാറ്റു ചെയ്യുന്നതിന്റെ വീഡിയോയും അതിമനോഹരമായ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.

തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് ആദ്യ ടാറ്റൂ ചെയ്ത വിശേഷം ദുര്‍ഗ പങ്കുവെച്ചത്. ‘ഈ ജീവിതത്തില്‍ നിങ്ങളുടെ തൊലിയില്‍ സ്വന്തം ഹൃദയത്തെ ധരിക്കൂ’, എന്ന അടിക്കുറിപ്പിലാണ് താരം ടാറ്റൂ ചിത്രം പങ്കുവെച്ചത്. ടാറ്റൂ വ്യക്തമാകുന്ന തരത്തില്‍ മഴയത്ത് തൊപ്പിയും ധരിച്ചു നില്‍ക്കുന്നതാണ് ചിത്രം.

ടാറ്റൂ ഡിസൈന്‍ ചെയ്യുന്നതിന്റേയും പച്ചകുത്തുന്നതിന്റേയും വിഡിയോയും പങ്കുവെച്ചിട്ടുണ്ട്. ടാറ്റൂ ചെയ്തവര്‍ക്കുള്ള നന്ദിയും താരം അറിയിച്ചിട്ടുണ്ട്. മികച്ച അഭിപ്രായമാണ് ടാറ്റുവിന് ലഭിക്കുന്നത്. ഇന്‍ഫെക്റ്റഡ് മോങ്ക്‌സ് ടാറ്റൂ സ്റ്റുഡിയോ ആണ് താരത്തിന് മനോഹരമായ ടാറ്റൂ സമ്മാനിച്ചത്.

പ്രേതം2, ലവ് ആക്ഷന്‍ ഡ്രാമ, റാം എന്നീ ചിത്രങ്ങളില്‍ ദുര്‍ഗ കൃഷ്ണ അഭിനയിച്ചിട്ടുണ്ട്.