Home വാണിജ്യം ഹാങ്ഔട്ട് ഉപയോക്താക്കളെല്ലാം ഗൂഗിള്‍ ചാറ്റിലേക്ക്; സൗജന്യമെന്ന് പ്രഖ്യാപിച്ച് ഗൂഗിള്‍

ഹാങ്ഔട്ട് ഉപയോക്താക്കളെല്ലാം ഗൂഗിള്‍ ചാറ്റിലേക്ക്; സൗജന്യമെന്ന് പ്രഖ്യാപിച്ച് ഗൂഗിള്‍

2021 മുതല്‍ ഹാങ്ഔട്ട് ഉപയോക്താക്കളെയെല്ലാം ഗൂഗിള്‍ ചാറ്റിലേക്ക് മാറ്റുമെന്ന് ഗൂഗിള്‍. ഇത് സൗജന്യ സേവനമായിരിക്കുമെന്നാണ് ഗൂഗിളിന്റെ പ്രഖ്യാപനം. ജിമെയിലിനുള്ളിലും പ്രത്യേക ചാറ്റ് ആപ്ലിക്കേഷനായും ഗൂഗിള്‍ ചാറ്റ് ലഭ്യമാവും.

2021 ആദ്യ പകുതിയോടെ ഹാങ്ഔട്ട് ഉപയോക്താക്കള്‍ക്കെല്ലാം ഗൂഗിള്‍ ചാറ്റിലേക്ക് അപ്ഗ്രേഡ് ചെയ്യാനാവുമെന്നാണ് കമ്പനി പറയുന്നത്. ഇതുവഴി ഹാങ് ഔട്ടിലെ ചാറ്റുകളെല്ലാം ഗൂഗിള്‍ ചാറ്റിലേക്ക് കൊണ്ടു പോവാം. ഇതിന് ഓട്ടോമാറ്റിക് സംവിധാനവും ഗൂഗിള്‍ ഒരുക്കിയിട്ടുണ്ട്.

ഡയറക്ട് മെസേജ്, ഗ്രൂപ്പ് മെസേജ്, അതിവേഗ സെര്‍ച്ച്, ഇമോജി റിയാക്ഷനുകള്‍, റിപ്ലൈ സജഷനുകള്‍ പോലുള്ള സൗകര്യങ്ങള്‍ ഗൂഗിള്‍ ചാറ്റില്‍ ലഭിക്കും.

ഫിഷിങ് പോലുള്ള സൈബര്‍ ആക്രമണങ്ങള്‍ തടയുന്നതിനായി ജിമെയിലിന് വേണ്ടി നിര്‍മിച്ച സുരക്ഷാ സംവിധാനങ്ങളൊക്കെയും ഗൂഗിള്‍ ചാറ്റിനും ലഭിക്കും. അതായത് ചാറ്റ് വഴി ഒരു ലിങ്ക് അയച്ചാല്‍ അത് തത്സമയം പരിശോധിച്ച് സുരക്ഷിതമാണോ എന്ന് ഉറപ്പുവരുത്തുകയും അല്ലാ്ത്തവ ചൂണ്ടിക്കാണിക്കുകയും ചെയ്യും.

വോയ്സ് ഉപയോക്താക്കള്‍ക്ക് ഹാങ്ഔട്ട് ഉപയോഗിച്ച് ഗൂഗിള്‍ വോയ്സ് നമ്പറിലേക്ക് കോളുകള്‍ ലഭിക്കും. അടുത്ത വര്‍ഷം ആദ്യം ഇത് ഹാങ്ഔട്ട്സിലെ വോയ്‌സ് പിന്തുണ നീക്കംചെയ്യും.