വഴിയോരത്ത് ഭിക്ഷാടനം നടത്തുന്ന യാചകരെ പുച്ഛിച്ച് തള്ളേണ്ട. ഇവരുടെ സമ്പാദ്യം കേട്ടാല്‍ ഞെട്ടിപോകും. കഴിഞ്ഞ ദിവസം മുംബൈയില്‍ ട്രെയിന്‍ തട്ടി മരിച്ച യാചകന്റെ താമസ സ്ഥലം പരിശോധിച്ച പോലീസ് ഉദ്യോഗസ്ഥര്‍ പുറത്തു വിട്ട സമ്പാദ്യത്തിന്റെ കണക്ക് അമ്പരിപ്പിക്കുന്നതായിരുന്നു. വര്‍ഷങ്ങളായി തെക്കു കിഴക്കന്‍ മുംബൈയിലെ ഗോവണ്ടിയില്‍ ഭിക്ഷാടനം നടത്തി ജീവിക്കുന്ന ബിറാടി ചന്ദ് ആസാദ് ആണ് റെയില്‍വേ പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി മരിച്ചത്.
ഇയാളുടെ അഡ്രസും മറ്റു കാര്യങ്ങളും അന്വേഷിച്ച് എത്തി. പോലീസ് ടാര്‍പോളിന്‍ കൊണ്ട് മൂടിയിട്ട സ്ഥലം പരിശോധിച്ചപ്പോള്‍ ഞെട്ടിപോയി. ബക്കറ്റുകളില്‍ നാണയങ്ങള്‍ നിറച്ച് വെച്ചിരിക്കുന്നു. പന്ത്രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് എട്ട് മണിക്കൂര്‍ കൊണ്ട് എണ്ണി തീര്‍ത്തപ്പോള്‍ ഒന്നര ലക്ഷം രൂപയ്ക്ക് മുകളിലുണ്ടായിരുന്നു. ഇവിടെ നിന്നും ഇദ്ദേഹത്തിന്റെ ബാങ്ക് പാസ് ബുക്ക് പരിശോധിച്ചപ്പോള്‍ 9 ലക്ഷം രൂപ സ്ഥിര നിക്ഷേപവും 95000 രൂപ ബാങ്ക് ബാലന്‍സും ഉണ്ടായിരുന്നു.
ആധാര്‍ കാര്‍ഡില്‍ നിന്നും രാജസ്ഥാന്‍ ആണ് ഇദ്ദേഹത്തിന്റെ സ്വദേശം എന്ന് പോലീസ് മനസ്സിലാക്കി. ബന്ധുക്കളെ കണ്ടെത്തി തുക ഇവര്‍ക്ക് കൈമാറാന്‍ ആണ് തീരുമാനം. ഇത്രയും വര്‍ഷം ഭിക്ഷ എടുത്താണ് ആസാദ് ഇത്രയും തുക സമ്പാദിച്ചത് എന്നാണ് നാട്ടുക്കാര്‍ പറയുന്നത്.
2000 ത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ ഇതിന് സമാനമായ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരുന്നു. ഡല്‍ഹിയിലെ തെരുവില്‍ ഭിക്ഷാടനം നടത്തുന്നവരുടെ ഒരു മാസത്തെ സമ്പാദ്യം ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ വരുമെന്നായിരുന്നു കണക്ക്. വിദേശികളില്‍ നിന്നും ടൂറിസ്റ്റുകളില്‍ നിന്നുമാണ് ഇവര്‍ക്ക് ഇത്രയും പണം ലഭിക്കുന്നത്. എന്നാല്‍ ജീവിത സാഹചര്യം മെച്ചപ്പെടുത്താനോ ഭക്ഷണത്തിനോ ഇവര്‍ പണം ചിലവഴിക്കുന്നില്ലെന്നും പറയുന്നു. കുറച്ച് പേര്‍ മാത്രം കുട്ടികളുടെ പഠനത്തിനായി പണം ചിലവഴിക്കുന്നുമുണ്ട്.