Home വിനോദം ഇവർക്ക് അൻപതോ, പതിനഞ്ചോ..!!: പത്മാലക്ഷ്മിയുടെ ചിത്രങ്ങൾ കണ്ട് സോഷ്യൽമീഡിയ ഒന്നടങ്കം ചോദിക്കുന്നു

ഇവർക്ക് അൻപതോ, പതിനഞ്ചോ..!!: പത്മാലക്ഷ്മിയുടെ ചിത്രങ്ങൾ കണ്ട് സോഷ്യൽമീഡിയ ഒന്നടങ്കം ചോദിക്കുന്നു

എഴുത്തുകാരി, ആക്ടിവിസ്റ്റ്, മോഡൽ, ടെലിവിഷന്‍ അവതാര, നടി എന്നെല്ലാമുള്ള റോളുകളിൽ പ്ര​ഗ്ത്ഭയായ വ്യക്തിത്വത്തിനുടമയാണ് പത്മാലക്ഷ്മി. ഇവരുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തന്റെ 50ാം വയസിൽ താരം പങ്കുവെച്ച ചിത്രങ്ങൾ കണ്ട് ആശ്ചര്യപ്പെടുകയാണ് ആരാധകർ.

പിങ്ക് നിറത്തിലുള്ള ബിക്കിനിയില്‍ കടല്‍ത്തീരത്ത് നില്‍ക്കുന്ന ചിത്രങ്ങളാണ് പത്മാലക്ഷ്മി തന്‍റെ ട്വിറ്ററിലൂടെ ഇന്ന് പങ്കുവച്ചത്. ചിത്രങ്ങള്‍ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. പിങ്ക് നിറത്തിലുള്ള ബിക്കിനിയില്‍ കടല്‍ത്തീരത്ത് നില്‍ക്കുന്ന ചിത്രങ്ങളാണ് പത്മാലക്ഷ്മി ട്വിറ്റ് ചെയ്തത്.

‘അമ്പതുകള്‍ എന്നാല്‍ പുതിയ മുപ്പതുകളാണ്, ഞാന്‍ തുടങ്ങാന്‍ പോകുന്നതേയുള്ളൂ’- എന്നാണ് പത്മ ചിത്രങ്ങള്‍ പങ്കുവച്ച് കുറിച്ചത്. ഇന്നലെയായിരുന്നു പത്മാലക്ഷ്മിയുടെ അമ്പതാം ജന്മദിനം. അമ്പതുകളിലും താരത്തിന്‍റെ ഫിറ്റ്നസ് കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

മദ്രാസിലെ ഒരു ഇടത്തരം കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന പത്മ തന്‍റെ നാലാം വയസിലാണ് അമേരിക്കയില്‍ എത്തിയത്. നിരവധി തവണ താന്‍ വംശീയ അധിക്ഷേപങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്ന് പത്മ തുറന്നുപറഞ്ഞിട്ടുണ്ട്. ചെറുപ്പക്കാലത്ത് തനിക്കുണ്ടായ ലൈംഗികാതിക്രമങ്ങളെ കുറിച്ചും പത്മാലക്ഷ്മി തുറന്ന് പറ‍ഞ്ഞത് വാർത്തയായിരുന്നു.

16-ാം വയസ്സിൽ ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നാണ് പത്മാലക്ഷ്മി ന്യൂയോർക്ക് ടൈംസിലെഴുതിയ ലേഖനത്തിൽ വ്യക്തമാക്കിയത്. 21മത്തെ വയസിലാണ് പത്മ മോഡലിങ് രം​ഗത്ത് സജീവമാകുന്നത്. തുടര്‍ന്ന് താരം അഭിനയത്തിലേയ്ക്കും എത്തിച്ചേരുകയായിരുന്നു. ‘ടോപ്പ് ഷെഫ്’ എന്ന ടെലിവിഷന്‍ ഷോ ആണ് പത്മാലക്ഷ്മിയെ ഒരു അവതാരക എന്ന രീതിയില്‍ ഏറെ പ്രശസ്തയാക്കിയത്.