Home വിദ്യഭ്യാസം സ്കൂളുകളിൽ ക്ലാസുകള്‍ വൈകിട്ടു വരെ ഡിസംബര്‍ മുതല്‍ നടപ്പാക്കാന്‍ സാധ്യത

സ്കൂളുകളിൽ ക്ലാസുകള്‍ വൈകിട്ടു വരെ ഡിസംബര്‍ മുതല്‍ നടപ്പാക്കാന്‍ സാധ്യത

ണ്ടു ബാച്ചുകളായി ഉച്ചവരെ നടത്തുന്ന ക്ലാസുകള്‍ വൈകുന്നേരംവരെ നീട്ടാന്‍ സാധ്യത. ഡിസംബര്‍ മുതല്‍ വൈകുന്നേരംവരെയാക്കുന്നത് സർക്കാർ പരിഗണിക്കുന്നു.

ഡിസംബറോടുകൂടി അധ്യയനം വൈകുന്നേരംവരെ നടത്താനുള്ള നിർദേശമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പരിഗണിക്കുന്നത്. മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് ഇക്കാര്യം ചർച്ചചെയ്തത്. നാളെ നടക്കുന്ന യോഗത്തിൽ തുടർചർച്ചകൾ നടക്കും. ഉച്ചവരെമാത്രം ക്ലാസുകൾ നടക്കുന്നത് കൊണ്ട് പാഠഭാഗങ്ങൾ തീർക്കാൻ കഴിയുന്നില്ലെന്ന് പരാതി ഉയർന്നിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് ക്ലാസുകൾ വൈകുന്നേരം വരെയാക്കുന്നത്.

പ്ലസ്‌വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ ഏഴ് ജില്ലകളിലായി 65-ഓളം താത്‌കാലിക ബാച്ചുകൾ അനുവദിക്കേണ്ടിവരുമെന്ന് യോ ഗത്തിൽ വിലയിരുത്തി. നിലവിൽ പ്രവേശനം ലഭിക്കാത്ത കുട്ടികളിൽ ഭൂരിഭാഗവും ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് ബാച്ചുകളിൽ പ്രവേശനത്തിനായി ഓപ്ഷൻ നൽകിയവരാണ്. മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് ബാച്ചുകൾ കൂടുതൽ ആവശ്യം. തൃശ്ശൂർ, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ ചില താലൂക്കുകളിൽ ഏതാനും ബാച്ചുകളും ആവശ്യമാണ്.