Home വാണിജ്യം ആമസോണ്‍ പ്രൈം നിരക്കുകള്‍ ഉയര്‍ത്തി; 50 ശതമാനത്തോളം വർധന

ആമസോണ്‍ പ്രൈം നിരക്കുകള്‍ ഉയര്‍ത്തി; 50 ശതമാനത്തോളം വർധന

മസോൺ പ്രൈം അംഗത്വ നിരക്കുകൾ ഉയർത്തി. അൻപതു ശതമാനത്തോളമാണ് വർധന. ഡിസംബർ 13ന് പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും.

ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്ഷൻ നിരക്കുകൾ ഉയർത്തുകയാണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ കൃത്യമായ തീയതി പ്രഖ്യാപിച്ചിരുന്നില്ല. പുതിയ നിരക്കുകൾ വ്യക്തമാക്കി ആമസോൺ വെബ്‌പേജിൽ അറിയിപ്പു നൽകിയിട്ടുണ്ട്.

നിലവിൽ 999 രൂപയാണ് പ്രൈം അഗത്വത്തിനുള്ള വാർഷിക നിരക്ക്. ഇത് 1499 രൂപയായാണ് ഉയർത്തുന്നത്. അഞ്ഞൂറു രൂപയാണ് വർധന. മൂന്നു മാസത്തേക്കുള്ള വരിസംഖ്യ 329ൽനിന്ന് 459 ആയി ഉയർത്തി. ഒരു മാസത്തേക്ക് ഇനി 129 രൂപയ്ക്കു പകരം 179 രൂപ നൽകണം.

അംഗത്വ ഫീസ് പുതുക്കുന്നതിനു മുന്നോടിയായി ആമസോൺ ഹ്രസ്വകാല ഓഫർ പ്രഖ്യാപിച്ചു. ഡിസംബർ 13ന് മുമ്പായി അംഗത്വം പുതുക്കുന്നവർക്ക് പഴയ നിരക്കായിരിക്കുമെന്ന് ആമസോൺ അറിയിച്ചു.

പ്രൈം വിഡിയോ, പ്രൈം മ്യൂസിക്, പ്രൈം റീഡിങ്, ഫ്രീ ഡെലിവറി എന്നിവയാണ് പ്രൈം അംഗങ്ങൾക്കു ലഭിക്കുക.