Home അറിവ് പപ്പായ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ

പപ്പായ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ

ധാരാളം പോഷക​ഗുണങ്ങള്‍ അടങ്ങിയ പഴമാണ് പപ്പായ. ആന്റി ഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍ എന്നിവ അടങ്ങിയിരിക്കുന്ന പപ്പായ ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും മികച്ച പഴമാണെന്നാണ് ന്യൂട്രീഷനിസ്റ്റുകള്‍ പറയുന്നത്.

ഫൈബര്‍ ഉള്ളടക്കം ശരീരത്തിലെ വിഷാംശം പുറന്തള്ളാനും സഹായിക്കുന്നു. പപ്പായ കഴിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ അകറ്റി നല്ല കൊളസ്ട്രോള്‍ നിലനിര്‍ത്താന്‍ സഹായിക്കും. ശരീരത്തില്‍ അടിഞ്ഞു കൂടിയ കൊഴുപ്പിനെ ഇല്ലാതാക്കാന്‍ പപ്പായ സഹായിക്കുന്നു.പപ്പായയില്‍ പോളിഫിനോള്‍, ഫ്ലേവനോയ്ഡുകള്‍, ആല്‍ക്കലോയിഡുകള്‍, ടാന്നിന്‍സ്, സാപ്പോണിന്‍സ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. അവ ശക്തമായ ആന്റിഓക്‌സിഡന്റുകളാണ്. പപ്പായ നാരുകളാല്‍ സമ്ബുഷ്ടമാണ്. അവ ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുകയും അങ്ങനെ ആരോഗ്യകരമായ കുടല്‍ നിലനിര്‍ത്തുകയും ചെയ്യുന്നു. അവ മലബന്ധത്തിന് സഹായകമാണ്.ഒലിക് ആസിഡ് പോലെയുള്ള മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളാല്‍ സമ്പുഷ്ടമാണ് പപ്പായ. ഈ ഫാറ്റി ആസിഡുകള്‍ ചീത്ത കൊളസ്ട്രോള്‍ (എല്‍ഡിഎല്‍ കൊളസ്ട്രോള്‍) കുറയ്ക്കുന്നതിലൂടെ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നു. പപ്പായ കഴിക്കുന്നത് ശരീരത്തിലെ ആരോഗ്യകരമായ കൊളസ്ട്രോള്‍ നില നിലനിര്‍ത്താന്‍ സഹായിക്കുന്നു.പപ്പായയില്‍ ശക്തമായ ആന്റിഓക്‌സിഡന്റായ പോളിഫെനോള്‍ അടങ്ങിയിട്ടുണ്ട്. അവ നമ്മുടെ ശരീരത്തെ വിവിധ തരത്തിലുള്ള ക്യാന്‍സറുകളില്‍ നിന്ന് തടയുന്നു. ക്യാന്‍സര്‍ കോശങ്ങളുടെ രൂപീകരണത്തെയും വികാസത്തെയും തടയുന്ന ഐസോത്തിയോസയനേറ്റും പപ്പായ വിത്തുകളില്‍ അടങ്ങിയിട്ടുണ്ട്.പപ്പായ കിഡ്‌നിയെ കേടുവരാതെ സംരക്ഷിക്കുന്നു. പപ്പായ കഴിക്കുന്നത് വൃക്കകളുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നു.രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും കുറയ്ക്കാനും അവ സഹായിക്കുന്നു. ഇത് നമ്മുടെ ഹൃദയത്തെ വിവിധ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നു. പപ്പായ കഴിക്കുന്നത് വീക്കം കുറയ്ക്കാന്‍ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. പപ്പായ വിത്തില്‍ വിറ്റാമിന്‍ സിയും ആല്‍ക്കലോയിഡുകള്‍, ഫ്ലേവനോയ്ഡുകള്‍, പോളിഫെനോള്‍സ് തുടങ്ങിയ സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. പപ്പായ ചര്‍മ്മത്തിന്റെ ഇലാസ്തികത നിലനിര്‍ത്തുകയും അതുവഴി നേര്‍ത്ത വരകളും ചുളിവുകളും ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു.

പപ്പായയില്‍ കരോട്ടിന്‍ അടങ്ങിയിട്ടുണ്ട്. ഈ പദാര്‍ത്ഥം ഈസ്ട്രജന്‍ എന്നറിയപ്പെടുന്ന ഹോര്‍മോണിന്റെ ഉത്പാദനം നിയന്ത്രിക്കാന്‍ ശരീരത്തെ സഹായിക്കുന്നതിന് അത്യന്താപേക്ഷിതമാണ്.