Home അറിവ് പെട്രോൾ പമ്പുകളിൽ ഈ സേവനങ്ങൾ നിങ്ങൾക്ക് ലഭിക്കുന്നുണ്ടോ?

പെട്രോൾ പമ്പുകളിൽ ഈ സേവനങ്ങൾ നിങ്ങൾക്ക് ലഭിക്കുന്നുണ്ടോ?

നാഷണൽ ഹൈവേകൾക്ക് സമീപം സ്ഥിതി ചെയ്യുന്ന പെട്രോൾ പമ്പുകളിൽ പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യം നിർബന്ധമാണ്. പെട്രോള്‍ പമ്പുകളില്‍ മിക്കതിലും ഫ്രീ ടോയ്‌ലറ്റ്, ഫ്രീ എയര്‍, ഫ്രീ വാട്ടര്‍ എന്നെഴുതിയ ഒരു ബോര്‍ഡ് പ്രദള്‍ശിപ്പിച്ചിരിക്കുന്നത് കണ്ടിട്ടുണ്ടാവും. എന്നാല്‍ പലപ്പോഴും ഇതില്‍ എതെങ്കിലുമൊന്ന് നിങ്ങള്‍ക്ക് നിഷേധിക്കപ്പെട്ടിട്ടുമുണ്ടാവാം. പെട്രോൾ പമ്പുകളിൽ ലഭ്യമാവേണ്ട സേവനങ്ങൾ നമ്മുടെ അവകാശമാണ്. ഈ സേവനങ്ങളെക്കുറിച്ച് നമ്മള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. ഈ സേവനങ്ങള്‍ നിഷേധിക്കപ്പെടുകയാണെങ്കില്‍ എടുക്കേണ്ട നടപടികളെക്കുറിച്ചും ഓരോരുത്തരും ബോധവാനായിരിക്കണം.
പെട്രോള്‍ പമ്പുകള്‍ പാലിക്കേണ്ട കാര്യങ്ങള്‍ മാര്‍ക്കറ്റിംഗ് ഡിസിപ്ലിന്‍ ഗൈഡ്‌ലൈന്‍സ് എന്ന പേരില്‍ ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ എതെങ്കിലുമൊന്ന് റീട്ടെയില്‍ പെട്രോള്‍ പമ്പുകള്‍ നിഷേധിക്കുകയാണെങ്കില്‍ അത് പിഴ ചുമത്താവുന്ന കുറ്റമാണ്.


പമ്പുകളിൽ ലഭ്യമാവേണ്ട സേവനങ്ങള്‍ ഇനി പറയുന്നു.
👉🏻ഗുണമേന്മയുള്ള ഉത്പ്പന്നം കൃത്യമായ അളവിലും ശരിയായ വിലയിലും ഉപഭോക്താവിന് ലഭ്യമാക്കുക.
👉🏻പ്രവൃത്തി സമയങ്ങളില്‍ ഉപഭോക്താവിന് എയര്‍ ഫെസിലിറ്റി ഒരുക്കുക
👉🏻എല്ലായ്പ്പോഴും മികച്ച സേവനവും മര്യാദയോടെയുള്ള പെരുമാറ്റവും ഉറപ്പു വരുത്തുക
👉🏻പരാതി പുസ്തകം എപ്പോഴും ലഭ്യമാക്കുകയും ഉപഭോക്താക്കളെ ഇതിനെക്കുറിച്ച് അറിയിക്കുകയും ചെയ്യുക
👉🏻പ്രവര്‍ത്തന സമയവും അവധിദിനങ്ങളും നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കുക
👉🏻വൃത്തിയുള്ള ശുചിമുറികള്‍ ഉണ്ടായിരിക്കണം
👉🏻പരിസരത്ത് ടെലഫോണ്‍ സൗകര്യം ഉണ്ടായിരിക്കണം
👉🏻ഡീലറുടേയും ഓയില്‍ കമ്പനി ഉദ്യോഗസ്ഥരുടേയും പേരും ഫോണ്‍ നമ്പറും പ്രദര്‍ശിപ്പിച്ചിരിക്കണം
👉🏻ഫസ്റ്റ് എയ്ഡ് ബോക്‌സ് ഉണ്ടായിരിക്കണം


👉🏻ഔട്ട്‌ലെറ്റ് വൃത്തിയായി സൂക്ഷിക്കണം
👉🏻പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരും സേഫ്റ്റി ഉപകരണങ്ങളും ഉണ്ടായിരിക്കണം
👉🏻ടോയ്‌ലെറ്റുകളിലെ ഫ്‌ളഷ് പ്രവര്‍ത്തനസജ്ജമായിരിക്കണം
👉🏻എല്ലാ സമയത്തും വെള്ളം ലഭ്യമായിരിക്കണം
👉🏻വാതിലുകള്‍ക്ക് കുറ്റി ഉണ്ടായിരിക്കണം.
👉🏻വാഹനങ്ങളില്‍ നിറയ്ക്കുന്ന പെട്രോള്‍, ഡീസല്‍ എന്നിവയുടെ ബില്‍ നല്‍കാന്‍ പമ്പ് ഉടമസ്ഥര്‍ ബാധ്യസ്ഥരാണ്. 👉🏻ഒരു പമ്പില്‍ നിന്ന് പെട്രോളോ ഡീസലോ വാങ്ങിയതിന് ശേഷം അതിന്റെ ക്വാളിറ്റിയില്‍ സംശയം തോന്നുന്നുവെങ്കില്‍ അത് ടെസ്റ്റ് ചെയ്യാനായി ഫില്‍ട്ടര്‍ പേപ്പര്‍ ആവശ്യപ്പെടാം.
👉🏻പെട്രോളോ ഡീസലോ വാങ്ങിയതിന് ശേഷം അതിന്റെ അളവില്‍ കുറവ് തോന്നുന്നെങ്കില്‍ അളക്കാനുള്ള സൗകര്യവും ചെയ്തു തരണം.
👉🏻പെട്രോള്‍ പമ്പില്‍ കുടി വെള്ളം ഉണ്ടാവണം. നിങ്ങള്‍ക്ക് കുടിക്കാം. സൗജന്യമായി.