Home ആരോഗ്യം ചൂടു ചായ കൂടുതൽ കുടിക്കുന്നത് അപകടമെന്ന് പഠന റിപ്പോർട്ട്…

ചൂടു ചായ കൂടുതൽ കുടിക്കുന്നത് അപകടമെന്ന് പഠന റിപ്പോർട്ട്…

ക്ഷീണം വരുമ്പോൾ ഒരു ഉൻമേഷത്തിന് നല്ല ആവി പറക്കുന്ന ചൂടുചായ ഊതി ഊതി കുടിക്കുന്നത് ഒരു സുഖമാണ്. പലർക്കും ഇതൊരു ശീലം കൂടിയാണ്.എന്നാൽ ശരീരത്തിനും ആരോഗ്യത്തിനും ചൂടുചായ അത്ര നല്ലതല്ല എന്നാണ് പുതിയ പഠന റിപ്പോർട്ട്.ഇന്റർനാഷ്ണൽ ജേർണൽ ഓഫ് ക്യാൻസറിലാണ് ഈ പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഇടയ്ക്കിടയ്ക്ക് ചൂടുചായ കുടിക്കുന്നത് അന്നനാള ക്യാൻസറിനു കാരണമാകുമെന്നാണ് അമേരിക്കൻ ക്യാൻസർ സൊസൈറ്റിയുടെ സർവൈലൻസ് റിസേർച്ച് സ്ട്രാറ്റജി ഡയറക്ടറുടെ നേതൃത്വത്തിൽ നടത്തിയ പഠനം വ്യക്തമാക്കിരിക്കുന്നത്.
മുൻകാലങ്ങളിലുള്ള പഠനങ്ങളും ഈ കണ്ടെത്തലിനെ പിന്തുണയ്ക്കുന്ന തരത്തിലുള്ളതാണത്രെ. 2004 മുതൽ 2017 വരെ 50,000 പേരിൽ നടത്തിയ നിരീക്ഷണത്തിൽ നിന്നാണ് ഇങ്ങനെ ഒരു നിഗമനത്തിൽ ഇവരെത്തിയത്.


അപ്പോൾ ചൂടുചായ കുടിക്കാൻ പറ്റില്ലെന്നോർത്ത് വിഷമിക്കാൻ വരട്ടെ. 60 ഡിഗ്രി സെൽഷ്യസിൽ കൂടുതലുള്ള ചൂടുള്ള ചായ കുടിക്കുന്നതാണ് കൂടുതൽ അപകടം. ചായ എടുത്ത് അഞ്ച് മിനിറ്റ് ശേഷം അത് ചെറുതായി തണുത്തു തുടങ്ങുമ്പോൾ കുടിക്കുന്നത് വലിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കില്ല എന്നും പഠനം വ്യക്തമാക്കുന്നു. ചായ മാത്രമല്ല നന്നായി ചൂടായ കാപ്പിയും അപകടം തന്നെയാണെന്ന് പഠനം വ്യക്തമാക്കുന്നുണ്ട്.