Home ആരോഗ്യം അമിതമായി വിയർക്കുന്നുണ്ടോ? കാരണം കാണാം…

അമിതമായി വിയർക്കുന്നുണ്ടോ? കാരണം കാണാം…

അമിത വിയര്‍പ്പ് പലരുടേയും പ്രശ്നമാണ്. അമിതവിയര്‍പ്പു കൊണ്ടുള്ള ബുദ്ധിമുട്ടുകളെക്കുറിച്ചു പ്രത്യേകിച്ചു പറയേണ്ട കാര്യമില്ലല്ലോ.

ഓഫിസിലോ യാത്രയിലോ എന്തിനു വീട്ടിൽ വെറുതെയിരിക്കുമ്പോള്‍ പോലും നന്നായി വിയര്‍ക്കുന്നവരുണ്ട്. എത്രയൊക്കെ ശ്രമിച്ചാലും നിയന്ത്രിക്കാന്‍ കഴിയാത്ത അമിതവിയര്‍പ്പിന് പിന്നിലെ കാരണമെന്താവാം…

വണ്ണം കൂടുതലുള്ളവര്‍ കൂടുതല്‍ വിയര്‍ക്കുമെന്നു പൊതുവെയൊരു വിശ്വാസമുണ്ട്‌. അതുപോലെ മെലിഞ്ഞ ശരീരമുള്ളവര്‍ക്ക് വിയര്‍പ്പ് കുറവാണെന്നും പറയാറുണ്ട്. എന്നാല്‍ ചില പഠനങ്ങൾ ഇത് ഒരളവു വരെ മാത്രമാണ് സത്യമെന്ന് പറയുന്നു. അമിതവിയര്‍പ്പിനു പിന്നില്‍ ഒളിഞ്ഞിരിക്കുന്ന കാരണങ്ങള്‍ നിരവധിയാണ്.

സത്യത്തില്‍ വിയര്‍പ്പിന് ദുര്‍ഗന്ധമില്ല.
ജലവും ലവണങ്ങളുമടങ്ങിയ വിയര്‍പ്പ് ചര്‍മോപരിതലത്തില്‍ വ്യാപിച്ച് അവിടെയുള്ള അഴുക്കും അണുക്കളുമായി കൂടിച്ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോഴാണ് ദുര്‍ഗന്ധമുണ്ടാകുന്നത്. വിയര്‍പ്പ് ചര്‍മത്തിലും വസ്ത്രത്തിലുമൊക്കെ കൂടുതല്‍ നേരം തങ്ങിനിന്ന് ബാക്ടീരീയകളുമായി പ്രവര്‍ത്തിച്ച് ഹൈഡ്രജന്‍ സള്‍ഫൈഡ് പോലുള്ള വാതകങ്ങള്‍ ഉത്പാദിപ്പിക്കുമ്പോഴാണ് വിയര്‍പ്പുനാറ്റം അസഹ്യമാകുന്നത്.

അമിതകൊഴുപ്പ് ഉള്ളവർ കൂടുതൽ വിയര്‍ക്കുന്നത് സ്വാഭാവികമാണ്. ശാരീരികമായ കാരണങ്ങളാലോ വൈകാരികവും മാനസികവുമായ കാരണങ്ങളാലോ അമിതവിയര്‍പ്പുണ്ടാവാം. ചിലര്‍ അധ്വാനിക്കാതിരിക്കുമ്പോഴും ഇത്തരത്തില്‍ വിയര്‍ക്കുന്നുവെങ്കില്‍ വിയര്‍പ്പുഗ്രന്ഥികള്‍ നിരന്തരം പ്രവര്‍ത്തനനിരതമാണെന്നാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ അമിതകൊഴുപ്പടിയുന്നതു മാത്രമല്ല ഓരോരുത്തരുടെയും ശരീരത്തിന്റെ ഊഷ്മാവ് കൂടി കണക്കിലെടുത്താണ് ഈ വിയര്‍പ്പിന്റെ തോത് കണക്കുകൂട്ടേണ്ടത്‌ എന്നാണു ഗവേഷകര്‍ പറയുന്നത്.

ശരീരത്തില്‍ അമിതമായി കൊഴുപ്പടിയുന്നത് അമിതവിയര്‍പ്പിന്റെ പിന്നിലെ കാരണം തന്നെയാണ്. കൂടുതല്‍ കൊഴുപ്പ് കളയാന്‍ ശരീരം സ്വീകരിക്കുന്ന പ്രക്രിയയാകും ഇതെന്നും പഠനങ്ങളുണ്ട്