Home പ്രവാസം ചൂണ്ടയിടാന്‍ പോകാറുണ്ടോ? അനുമതിയില്ലെങ്കില്‍ പൊലീസ് പിടിയിലാകും, പെര്‍മിറ്റ് നിര്‍ബന്ധം

ചൂണ്ടയിടാന്‍ പോകാറുണ്ടോ? അനുമതിയില്ലെങ്കില്‍ പൊലീസ് പിടിയിലാകും, പെര്‍മിറ്റ് നിര്‍ബന്ധം

ഷാര്‍ജയില്‍ അനുമതിയില്ലാതെ മീന്‍ പിടിക്കാമെന്ന് വിചാരിക്കേണ്ട, പൊലീസ് അറസ്റ്റ് ചെയ്യും. ഷാര്‍ജയില്‍ കടലില്‍ ചൂണ്ട ഉപയോഗിക്കുന്നതിനും മീന്‍ പിടിത്തത്തിനും പെര്‍മിറ്റ് നിര്‍ബന്ധമാണ്. ഇതറിയാതെ മത്സ്യബന്ധന സാമഗ്രികളുമായി കടല്‍ത്തീരത്തെത്തിയ മലയാളികള്‍ അടക്കമുള്ളവര്‍ പൊലീസ് പിടിയിലായി.

ഇവിടങ്ങളില്‍ അവധി ദിവസങ്ങളില്‍ പ്രകൃതിസംരക്ഷണ വകുപ്പിന്റെ പ്രത്യേക പരിശോധനയുണ്ട്. പിടിയിലായ പലരെയും പിഴ ചുമത്താതെ താക്കീത് ചെയ്തു വിട്ടു. ചൂണ്ടയിടാന്‍ എത്തുന്നവര്‍ അവശിഷ്ടങ്ങളും ചവറുകളും ഉപേക്ഷിച്ച് പോകുന്നതും വിലക്കിനുള്ള പ്രധാന കാരണമാണ്.

മീന്‍ പിടുത്തത്തിന് അനുമതി ലഭിക്കണമെങ്കില്‍ യുഎഇ പൗരനല്ലെങ്കില്‍ ഷാര്‍ജയിലെ കാലാവധിയുള്ള താമസ/ തൊഴില്‍ വീസയുണ്ടാകണം. അപേക്ഷകനു 18 വയസായിരിക്കണം. ഇതര എമിറേറ്റുകളില്‍ താമസിക്കുന്നവര്‍ക്ക് മാസത്തിലോ ആഴ്ചയിലൊരിക്കലോ അപേക്ഷിക്കാം.