Home അറിവ് ദുരന്തത്തെ നേരിടാം… എമര്‍ജന്‍സി കിറ്റ് ഒരുക്കാം

ദുരന്തത്തെ നേരിടാം… എമര്‍ജന്‍സി കിറ്റ് ഒരുക്കാം

മഴ ശക്തി പ്രാപിച്ചതോടെ മുന്നൊരുക്കങ്ങള്‍ വേഗത്തില്‍ ചെയ്യേണ്ടത് അനുവാര്യമാണ്. കഴിഞ്ഞ രണ്ടു വര്‍ഷത്തെ മഴക്കാല ദുരന്തത്തിന്റെ അനുഭവങ്ങളില്‍ നിന്നും സ്വയം രക്ഷാപ്രവര്‍ത്തനങ്ങള്‍ ഒരുക്കാനുള്ള ഉത്തരവാദിത്വം ഓരോര്‍ത്തര്‍ക്കുമുണ്ട്. ഏത് നിമിഷവും എന്തും സംഭവിക്കാം എന്ന ദീര്‍ഷവീക്ഷണം എല്ലാവരിലും ഉണ്ടാകേണ്ടതാണ്. ഏതെങ്കിലും തരത്തിലുള്ള ദുരന്തം സംഭവിക്കാന്‍ ഇടയുണ്ടെങ്കില്‍ നിങ്ങള്‍ ഒരുക്കി വെയ്‌ക്കേണ്ട എമര്‍ജന്‍സി കിറ്റില്‍ എന്തെല്ലാം വേണം എന്ന് പരിശോധിക്കാം.

ടോര്‍ച്ച്, റേഡിയോ: ബാറ്റിയുള്ള ടോര്‍ച്ചും റേഡിയോയും കയ്യില്‍ കരുതണം. വൈദ്യുതി ഇല്ലാത്ത സാഹചര്യത്തില്‍ പുറംലോകത്ത് സംഭവിക്കുന്ന കാര്യങ്ങളെ അറിയുന്നതിനാണ് റേഡിയോ കരുതുന്നത്.

കുടിവെള്ളം
കുറഞ്ഞത് 500 മില്ലി ലിറ്റര്‍ വെള്ളമെങ്കിലും കൈയ്യില്‍ കരുതണം

ORS പാക്കറ്റ്
ഒരു ORS പാക്കറ്റ് കരുതാം. ശരീരത്തിന്റെ ക്ഷീണം അകറ്റാന്‍ സാധിക്കും.

മരുന്നുകള്‍
നിങ്ങള്‍ സ്ഥിരമായി കഴിയ്ക്കുന്ന മരുന്നുകള്‍, പാരസെറ്റമോള്‍, മുറിവ് പുരട്ടാവുന്ന മരുന്നുകള്‍

ആന്റി സെപ്റ്റിക് ലോഷന്‍
ചെറിയ കുപ്പി ആന്റി സെപ്റ്റിക് ലോഷന്‍ കരുതണം

നട്ട്‌സ്
100 ഗ്രാം വീതം കപ്പലണ്ടി, ഉണക്കമുന്തിരി, ഈന്തപ്പഴം എന്നിവ കരുതുക, ഭക്ഷണം ലഭിക്കാതെ വരുന്ന സാഹചര്യത്തില്‍ ശരീരത്തിന് എന്‍ജി ലഭിക്കാന്‍ സാഹായിക്കും

കത്തി
ചെറിയ കത്തി കയ്യില്‍ കരുതാം

ക്ലാറിന്‍ ടാബ്ലെറ്റ്
ക്ലാറിന്‍ ടാബ്ലെറ്റ് കരുതണം

ബാറ്ററി ബാങ്ക്/ ബാറ്ററികള്‍
ഫോണും മറ്റും ചാര്‍ജ് ചെയ്യാന്‍ ഉപയോഗിക്കുന്ന പവര്‍ ബാങ്കുകളും അത്യാവശ്യം രണ്ട് മൂന്ന് ചെറിയ ബാറ്ററികളും കയ്യില്‍ കരുതാം

മൊബൈല്‍ ഫോണ്‍
എപ്പോഴും ഫുള്‍ ചാര്‍ജ് ചെയ്ത മൊബൈല്‍ ഫോണ്‍ കയ്യില്‍ കരുതണം.

സാനിറ്ററി നാപ്കിന്‍
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അത്യാവശ്യം വേണ്ട സാനിറ്ററി നാപ്കിന്‍ കരുതി വെയ്യ്ക്കണം

പണം
അത്യാവശ്യം പണം കരുതി വെയ്ക്കാം

വസ്ത്രം
അടിവസ്ത്രങ്ങള്‍ ഉള്‍പ്പടെ മൂന്ന് ജോടി വസ്ത്രങ്ങള്‍ കരുതാം