Home വിദ്യഭ്യാസം പോളിടെക്‌നിക് കോളേജുകളിലേക്ക് ലാറ്ററല്‍ എന്‍ട്രി വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

പോളിടെക്‌നിക് കോളേജുകളിലേക്ക് ലാറ്ററല്‍ എന്‍ട്രി വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ പോളിടെക്‌നിക് കോളേജുകളിലേക്ക് ലാറ്ററല്‍ എന്‍ട്രി വഴി രണ്ടാംവര്‍ഷ ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു/ വിച്ച്എസ്ഇ/ കെജിസി എന്നിവ പാസായവര്‍ക്ക് അപേക്ഷിക്കാം. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ 50% മാര്‍ക്ക് ലഭിച്ചവര്‍ക്ക് അപേക്ഷിക്കാം. രണ്ടുവര്‍ഷത്തെ ഐ.റ്റി.ഐ / കെജിസിഇ കോഴ്‌സുകള്‍ പാസായവര്‍ക്ക് ലാറ്ററല്‍ എന്‍ട്രി വഴി നേരിട്ട് പ്രവേശിക്കാം.

പോളിടെക്‌നിക് കോളേജുകളില്‍ പഠിച്ചുകൊണ്ടിരിക്കുന്നവര്‍ക്കോ മുന്‍പ് പഠിച്ചവര്‍ക്കോ അപേക്ഷിക്കാനാവില്ല. 300 രൂപയാണ് അപേക്ഷാ ഫീസ് (എസ്.സി/എസ്.ടി വിഭാഗക്കാർക്ക് 150 രൂപ). അപേക്ഷ www.polyadmission.org/let ൽ ഓൺലൈനായി ഇന്ന് (ആഗസ്റ്റ് 6) മുതൽ 17വരെ നൽകാം. അപേക്ഷയോടൊപ്പം അപേക്ഷാഫീസും ഓൺലൈനായി അടയ്ക്കണം.
മാർക്കിന്റെ അടസ്ഥാനത്തിലാണ് റാങ്കുകൾ തയ്യാറാക്കുന്നത്. റാങ്കുകളുടെ അടിസ്ഥാനത്തിൽ സ്‌പോട്ട് അഡ്മിഷൻ വഴിയായിരിക്കും പ്രവേശനം. അർഹതയുള്ളവർക്ക് ജാതി സംവരണവും ലഭിക്കും. 22ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ 27നുള്ളിൽ പ്രവേശനം നടത്തും.