കടുത്ത വയറുവേദനയുമായെത്തിയ ആളെ പരിശോധിച്ച ഡോക്ടര്‍ ഞെട്ടി. രോഗിയുടെ വയറില്‍ ഒന്നും രണ്ടുമല്ല മൂന്ന് കിലോയോളം ഇരുമ്പാണി! കടുത്ത വയറുവേദനയെ തുടര്‍ന്നാണ് ഇയാളെ ബന്ധുക്കള്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലെത്തിക്കുന്നത്. ഡോക്ടര്‍ പരിശോധിച്ചിട്ട് വേദനയുടെ കാരണം മനസിലാക്കാനായില്ല. തുടര്‍ന്ന് ഇയാളെ എക്‌സ്‌റേ പരിശോധനക്ക് വിധേയനാക്കിയപ്പോഴാണ് ആമാശയം നിറയെ ഇരുമ്പാണി കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇദ്ദേഹത്തിന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് ബന്ധുക്കൾ പറയുന്നു.