Home ആരോഗ്യം പാചകത്തിന് ശേഷം വീണ്ടും ചൂടാക്കി കഴിക്കുമ്പോള്‍ വിഷപദാര്‍ത്ഥങ്ങളാകുന്ന ഭക്ഷണങ്ങള്‍

പാചകത്തിന് ശേഷം വീണ്ടും ചൂടാക്കി കഴിക്കുമ്പോള്‍ വിഷപദാര്‍ത്ഥങ്ങളാകുന്ന ഭക്ഷണങ്ങള്‍

പാചകത്തിന് ശേഷം ഭക്ഷണം വീണ്ടും ചൂടാക്കി കഴിക്കുന്ന ശീലം പലര്‍ക്കും ഉണ്ട്. ബാക്കി വന്ന ഭക്ഷണം ഫ്രിഡ്ജില്‍ സൂക്ഷിച്ച് ആവശ്യത്തിന് അനുസരിച്ച് വീണ്ടും വീണ്ടും ചൂടാക്കി കഴിക്കുന്നവരും കുറവല്ല. എന്നാലിത് എത്രത്തോളം ആരോഗ്യത്തിന് ഹാനികരമാണെന്ന് അറിയാമോ?

പാകം ചെയ്തതിന് ശേഷം വീണ്ടും ചൂടാക്കി കഴിയ്ക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ ഇവയാണ്.

മുട്ട
പാകം ചെയ്തതിന് ശേഷം വേഗത്തില്‍ കഴിക്കേണ്ട ഭക്ഷമാണ് മുട്ട. വേവിക്കുന്നതിലൂടെ മുട്ടയിലെ ബാക്ടീരയകള്‍ ഒന്നും നശിക്കുന്നില്ല. സാല്‍മണുല എന്ന ബാക്ടീരിയ മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. പാകം ചെയ്തതിന് ശേഷം എത്രതോളം ഇത് ഉപയോഗിക്കാതെ വെയ്ക്കുന്നുവോ അത്രതോളം ബാക്ടീരിയ പെരുകി കൊണ്ടിരിക്കുന്നു. അതിനാല്‍ തന്നെ ഒരിക്കലും വീണ്ടും ചൂടാക്കി കഴിയ്ക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങളില്‍ ഒന്നാണ് മുട്ട.

എണ്ണ പലഹാരങ്ങള്‍
എണ്ണയില്‍ വറുതെടുത്ത പലഹാരങ്ങള്‍ വീണ്ടും ചൂടാക്കരുത്. വീണ്ടും ചൂടാക്കുമ്പോള്‍ എണ്ണയില്‍ നിന്നും വിഷപഥാര്‍ത്ഥങ്ങള്‍ പുറത്ത് വിടും. ഇത് നിരവധി രോഗങ്ങള്‍ക്ക് കാരണമാകും.

ബീറ്റ്‌റൂട്ട്
വളരെയധികം പോഷകങ്ങള്‍ അടങ്ങിയ പച്ചക്കറിയാണ് ബീറ്റ്‌റൂട്ട്. ഇതില്‍ അടങ്ങിയ നൈട്രിക് ഓക്‌സൈഡ് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും, എന്നാല്‍ ചൂടാകുമ്പോള്‍ നൈട്രേറ്റുകള്‍ നൈട്രോസാവനുകളായി രൂപപ്പെടും. ഇത് കാന്‍സറിന് കാരണമാകും എന്നാണ് വിദഗ്ദര്‍ പറയുന്നത്.

സീഫുഡ്
പാചകം ചെയ്ത് ഒരു മണിക്കൂറിനുള്ളില്‍ കഴിക്കേണ്ട വിഭവമാണ് സീഫുഡ്. ചൂടാക്കി കഴിക്കുന്ന പലര്‍ക്കും ഫുഡ് ഇന്‍ഫക്ഷന്‍ വരുന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ചിക്കന്‍
മുട്ടിയില്‍ അടങ്ങിയിട്ടുള്ള അതേ സാല്‍മണുല ബാക്ടീരിയ ചിക്കനിലും അടങ്ങിയിട്ടുണ്ട്. പാചകം ചെയ്ത് പുറത്ത് വെയ്ക്കുന്ന സമയത്ത് ഈ ബാക്ടീരിയ പെരുകി കൊണ്ടിരിക്കും. എന്നാല്‍ ഏറ്റവും കൂടുതല്‍ ചൂടാക്കി കഴിക്കുന്ന വിഭവം ചിക്കന്‍ തന്നെ.