Home അറിവ് സംസ്ഥാനത്ത് അരി വില കുതിച്ചുയരുന്നു.

സംസ്ഥാനത്ത് അരി വില കുതിച്ചുയരുന്നു.

സംസ്ഥാനത്ത് അരി വില കുതിച്ചുയരുന്നു. ഒരു കിലോ ജയ അരിക്ക് ചില്ലറവിപണിയില്‍ 52 രൂപയാണ് വില. കുറുവ അരിക്ക് 40 രൂപയായി.നാല് മാസത്തിനുള്ളില്‍ ജയ അരിക്ക് 10 രൂപയാണ് കൂടിയത്. വില ഇനിയും ഉയരുമെന്ന് വ്യാപാരികള്‍ പറയുന്നു.ജയ, വടി മട്ട, കുറുവ അരികള്‍ക്കാണ് വില ഗണ്യമായി കൂടിയത്.ആന്ധ്രപ്രദേശില്‍ നിന്ന് അരി വരവ് കുറഞ്ഞതാണ് വില കൂടാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു.

കഴിഞ്ഞ ഏപ്രിലില്‍ 34-35 രൂപ ഹോള്‍ സെയില്‍ വിലയായിരുന്ന ജയ അരിക്ക് ഇപ്പോള്‍ വില 48 രൂപയാണ്. ഓണത്തിന് മുന്‍പ് ഇത് 50 രൂപ ആകും. വടി മട്ടയുടെ വിലയും 48 ആയി. ഇവ രണ്ടിന്റെയും റീടെയില്‍ വില 50 മുതല്‍ 53 വരെ എത്തി. കുറുവ അരി റീറ്റൈല്‍ വില 40 രൂപയോളമാണ്