Home അറിവ് ആട്ടിൻ പാൽ കുടിച്ചാലുള്ള ഗുണങ്ങൾ

ആട്ടിൻ പാൽ കുടിച്ചാലുള്ള ഗുണങ്ങൾ

ആട്ടിൻ പാൽ പതിവായി കുടിക്കുന്നത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.ശരീരത്തിന് സമ്പൂർണ പോഷണം നൽകുന്നതും ഏറ്റവും ഗുണം ചെയ്യുന്നതുമായ ഒന്നാണ് ആട്ടിൻ പാൽ. ഉയർന്ന പോഷകഗുണമുള്ളതിനാൽ പശുവിൻ പാലിന് പകരമായി ആട്ടിൻ പാലിനെ കണക്കാക്കുന്നു. കുഞ്ഞിന് ആവശ്യമായ ഇരുമ്പ് അമ്മയുടെ പാലിൽനിന്ന് ലഭിക്കാത്ത സാഹചര്യത്തിൽ പലരും തങ്ങളുടെ കുഞ്ഞുങ്ങൾക്ക് ആട്ടിൻ പാൽ നൽകാറുണ്ട്. മാത്രമല്ല, പശുവിൻ പാലിനെക്കാൾ ദഹിക്കാൻ എളുപ്പമാണിത്.മൊത്തത്തിലുള്ള ആരോഗ്യത്തിനും അസ്ഥി രൂപീകരണത്തിനും ഇരുമ്പ് ആവശ്യമാണ്. എൻസൈമുകൾ കുറവായതിനാൽ ആട്ടിൻ പാൽ ദഹിക്കാൻ എളുപ്പമാണ്.

ആട്ടിൻ പാൽ കുടിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ ഇവയാണ്

പ്രോട്ടീനും ലാക്ടോസും കൂടുതലായതിനാൽ ശരീരത്തിന്റെ വളർച്ചാ ഹോർമോൺ ഉൽപാദനത്തിന് ആട്ടിൻ പാൽ പ്രധാനമാണ്ആട്ടിൻ പാൽ പതിവായി കുടിക്കുന്നത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്നുആട്ടിൻ പാലിൽ അവശ്യ വിറ്റാമിനുകളും വിറ്റാമിൻ എ, ഡി, ബി 12, ഇരുമ്പ്, സിങ്ക്, ചെമ്പ്, പാന്റോതെനിക് ആസിഡ് തുടങ്ങിയ സൂക്ഷ്മ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.ആട്ടിൻ പാലിൽ പൂരിത കൊഴുപ്പ് വളരെ കുറവാണ്ഉയർന്ന പ്രോട്ടീനുകളുടെ സാന്നിധ്യം കാരണം, പശുവിൻ പാലിന് പകരമാണ് ആട്ടിൻ പാൽ.ആന്റിബോഡികൾ ഉൽപ്പാദിപ്പിക്കാൻ സഹായിക്കുന്നതിലൂടെ ഡെങ്കിപ്പനി തടയാൻ ആട്ടിൻ പാൽ സഹായിക്കുന്നു. ഡെങ്കിപ്പനി ബാധിച്ചവർ ആട്ടിൻ പാൽ കുടിച്ചാൽ വേഗത്തിൽ സുഖം പ്രാപിക്കും.ആട്ടിൻ പാലിൽ ഹോർമോണുകളും ആന്റിബയോട്ടിക്കുകളും ഇല്ല

ദഹനനാളത്തിന്റെ പ്രതിരോധ കോശങ്ങളിൽ അടങ്ങിയിരിക്കുന്ന ഇരുമ്പ്-ബൈൻഡിങ് പ്രോട്ടീനായ ലാക്ടോട്രാൻസ്ഫെറിൻ ആട്ടിൻ പാലിലുണ്ട്. ശരീരത്തിൽ ഫ്രീ റാഡിക്കലുകളും ഓക്സിഡേഷനും ഉണ്ടാകുന്നത് തടയുന്നതിലൂടെ അണുബാധകളെ ചെറുക്കാൻ ഇത് സഹായിക്കുന്നു.

.

ആട്ടിൻ പാലിൽ കസീൻ അടങ്ങിയിട്ടുണ്ട്. ഇത് പേശി വളർച്ചയ്ക്കും എല്ലുകളെ ബലപ്പെടുത്താനും സഹായിക്കുന്നു. കൊഴുപ്പ് കുറവായതിനാൽ, ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് മറ്റേതൊരു പാലിനെക്കാളും മികച്ച ഒന്നാണ് ആട്ടിൻ പാൽ.