Home അറിവ് എല്‍ഐസി ഐപിഒ വരുന്നു; പോളിസിഉടമകള്‍ക്കും പങ്കെടുക്കാം

എല്‍ഐസി ഐപിഒ വരുന്നു; പോളിസിഉടമകള്‍ക്കും പങ്കെടുക്കാം

എല്‍ഐസി ഐപിഒ ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തോടെ തുടങ്ങാനുള്ള തയാറെടുപ്പുകളിലാണ് സര്‍ക്കാര്‍. ഈ ഐപിഒയില്‍ എല്‍ഐസി പോളിസി ഉടമകള്‍ക്കും പങ്കെടുക്കാം. ഐപിഒയുടെ ഒരു ഭാഗം (ഇഷ്യുവിന്റെ 10%) കമ്പനി പോളിസി ഉടമകള്‍ക്കായി നീക്കിവെയ്ക്കുന്നുണ്ട്. എല്‍ഐസിയുടെ പോളിസി ഉടമ എന്ന നിലയില്‍, നിങ്ങള്‍ ഐപിഒയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങളും ചില ഒരുക്കങ്ങള്‍ നടത്തേണ്ടതുണ്ട്.

അതില്‍ ആദ്യം വേണ്ടത് നിങ്ങളുടെ എല്‍ഐസി പോളിസിയുമായി നിങ്ങളുടെ പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ (പാന്‍) ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ്. ആധാര്‍ നമ്പര്‍ ബന്ധിപ്പിച്ചിട്ടില്ല എങ്കില്‍ ഉടന്‍ തന്നെ അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണം.

ഐപിഒയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന പോളിസി ഉടമകള്‍ക്ക് ഡീമാറ്റ് അക്കൗണ്ട് നിലവില്‍ ഇല്ല എങ്കില്‍ പുതിയതായി ഒന്ന് തുറക്കുകയും വേണം. ഇതുമായി ബന്ധപ്പെട്ട് എല്‍ഐസി കഴിഞ്ഞ ദിവസം പോളിസി ഉടമകള്‍ക്ക് അറിയിപ്പ് നല്‍കിയിരുന്നു.

എല്‍ഐസി പോളിസി ഉടമകള്‍ക്ക് പാന്‍ ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനും ഇല്ലെങ്കില്‍ അപ്‌ഡേറ്റ് ചെയ്യാനും കഴിയും. നിങ്ങളുടെ എല്‍ഐസി പോളിസിയുമായി പാന്‍ ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുക

https://linkpan.licindia.in/UIDSeedingWebApp/getPolicyPANStatus എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. പോളിസി നമ്പര്‍, ജനനത്തീയതി, പാന്‍ വിവരങ്ങള്‍ എന്നിവയും ക്യാപ്ചയും നല്‍കുക. ശേഷം Submit ബട്ടണ്‍ അമര്‍ത്തുക. എല്‍ഐസി പോളിസിയും പാനും തമ്മില്‍ ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് ഇപ്പോള്‍ നിങ്ങള്‍ക്ക് അറിയാന്‍ കഴിയും. പാന്‍ ബന്ധിപ്പിച്ചിട്ടില്ല എങ്കില്‍ എല്‍ഐസി ഔദ്യോഗിക വെബ്സൈറ്റായ https://licindia.in/ സന്ദര്‍ശിക്കുക അല്ലെങ്കില്‍ https://linkpan.licindia.in/UIDSeedingWebApp/ എന്ന പേജ് നേരിട്ട് സന്ദര്‍ശിക്കുക

ഹോം പേജില്‍ നിന്ന് ‘ ഓണ്‍ലൈന്‍ പാന്‍ റജിസ്ട്രേഷന്‍’ ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ഓണ്‍ലൈന്‍ പാന്‍ റജിസ്ട്രേഷന്‍ പേജില്‍, ‘പ്രോസീഡ്’ ബട്ടണ്‍ ക്ലിക് ചെയ്യുക. നിങ്ങളുടെ ഇമെയില്‍ വിലാസം, പാന്‍, മൊബൈല്‍ നമ്പര്‍, എല്‍ഐസി പോളിസി നമ്പര്‍ എന്നിവ കൃത്യമായി നല്‍കുക. ബോക്സില്‍ ക്യാപ്ച കോഡ് നല്‍കുക. നിങ്ങളുടെ റജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ നിന്ന്, ഒടിപിയ്ക്ക് അഭ്യര്‍ത്ഥിക്കുക. ഒടിപി നല്‍കി submit ബട്ടണ്‍ ക്ലിക് ചെയ്യുക.