Home വിദ്യഭ്യാസം മൈക്രോ സ്‌കില്‍സ് പ്രോഗ്രാം; പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

മൈക്രോ സ്‌കില്‍സ് പ്രോഗ്രാം; പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

നോര്‍ക്ക റൂട്ട്സിന്റെ സഹകരണത്തോടെ ഐസിടി അക്കാദമി മൈക്രോ സ്‌കില്‍സ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. ബിരുദധാരികള്‍, ബിരുദ പഠനം നടത്തുന്നവര്‍ എന്നിവര്‍ക്ക് കോഴ്സുകളിലേക്ക് അപേക്ഷിക്കാം. കോഴ്സുകളിലേക്ക് പ്രവേശനം നേടുന്ന പ്രവാസി വിദ്യാര്‍ഥികള്‍ക്ക് ഫീസിന്റെ 75% വരെ നോര്‍ക്ക റൂട്ട്സ് സ്‌കോളര്‍ഷിപ്പ് അനുവദിക്കും.

ഡാറ്റാ വിഷ്വലൈസേഷന്‍ യൂസിങ് ടാബ്ലോ, സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ് ആന്‍ഡ് എസ്ഇഒ, മെഷീന്‍ ലേണിങ്/ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഫ്രണ്ട് എന്‍ഡ് ആപ്ലിക്കേഷന്‍ ഡെവലപ്മെന്റ് വിത്ത് ആംഗുലര്‍, ആര്‍പിഎ യൂസിങ് യുഐ പാത്ത് എന്നീ കോഴ്സുകളാണ് മൈക്രോ സ്‌കില്‍സ് പ്രോഗ്രാമില്‍ നല്‍കുന്നത്.

ഒരു മാസമാണ് ഈ കോഴ്‌സുകളുടെ കാലാവധി. കോഴ്സിന് ചേരാന്‍ ആഗ്രഹിക്കുന്നവര്‍ https://ictkerala.org വെബ്സൈറ്റില്‍ ഫെബ്രുവരി 27-ന് മുമ്പ് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. മറ്റ് വിശദ വിവരങ്ങള്‍ക്ക് 8078102119 എന്ന നമ്പറില്‍ ബന്ധപ്പെടാം.