Home അന്തർദ്ദേശീയം ഷാര്‍ജ ഭരണാധികാരിയുടെ മകന്‍ ലണ്ടനിൽ മരിച്ചതെങ്ങിനെ? ലണ്ടനിൽ മരിച്ചത് രണ്ട് മക്കൾ.

ഷാര്‍ജ ഭരണാധികാരിയുടെ മകന്‍ ലണ്ടനിൽ മരിച്ചതെങ്ങിനെ? ലണ്ടനിൽ മരിച്ചത് രണ്ട് മക്കൾ.

ഷെയ്ഖ് ഖാലിദ് ബിന്‍ സുല്‍ത്താല്‍ അല്‍ ഖാസിമിയുടേത് അസ്വാഭാവിക മരണമെന്ന് റിപോര്‍ട്ട്. 39 വയസുള്ള ഷെയ്ഖ് ഖാലിദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയുടെ മരണത്തിന് പിന്നിലെ കാരണം കണ്ടെത്തിയിട്ടില്ലെന്ന് ലണ്ടൻ പോലീസ്. പക്ഷേ മയക്കുമരുന്നിലേക്കാണ് സൂചനകൾ വിരൽ ചൂണ്ടുന്നത്.
ഖാസിമി എന്ന ഫാഷന്‍ ബ്രാന്‍ഡിന്റെ സ്ഥാപകനായ ഷെയ്ഖ് ഖാലിദ് ലണ്ടനിലാണ് വളര്‍ന്നത്. ബിരുദം നേടിയ അദ്ദേഹം ലണ്ടനിലെ പ്രശസ്തമായ സെന്‍ട്രല്‍ സെന്റ് മാര്‍ട്ടിന്‍സ് ആര്‍ട്‌സ് സ്‌കൂളില്‍ നിന്ന് ഫാഷന്‍ ഡിസൈനിങ്ങിലും ബിരുദം നേടിയിട്ടുണ്ട്.ലണ്ടനിൽ വച്ച് നടന്ന ഡ്രഗ് പാർട്ടിക്കിടെ ഖാലിദിന്റെ മരണം സംഭവിച്ചെന്ന് ചില ബ്രിട്ടീഷ് പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒമ്പതാം വയസിലാണ് ഖാലിദ് ലണ്ടനിലെത്തുന്നത്. കെന്റിലെ പ്രസിദ്ധമായ ടോൺബ്രിഡ്ജ് സ്‌കൂളിലായിരുന്നു പഠനം.ഫ്രഞ്ച്, സ്പാനിഷ്, എന്നിവ ലണ്ടനിലെ ഇംപീരിയൽ കോളജിൽ നിന്നും അദ്ദേഹം പഠിച്ചെടുത്തു. തുടർന്ന് അഗ്രികൽച്ചറൽ ഡിഗ്രി നേടി. പിന്നീട് ആർട്ട് സ്‌കൂൾ സെൻട്രൽ സെയിന്റ് മാർട്ടിൻസിലേക്കായിരുന്നു ഖാലിദ് നീങ്ങിയത്. അവിടെ നിന്നും ഫാഷൻ ഡിസൈനിങ് പഠിക്കുകയും തന്റെ പ്രസിദ്ധമായ ബ്രാൻഡായ ഖ്വാസിമി ഹോം 2008ൽ ആരംഭിക്കുകയും ചെയ്തു. ലോകമാകമാനം ഈ ബ്രാൻഡിന്റെ തുണിത്തരങ്ങളുണ്ട്. ഷാർജ സുൽത്താന്റെ മൂത്ത മകനായിരുന്ന ഷെയ്ഖ് മുഹമ്മദ് ബിൻ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖ്വാസിമി ഇരുപത്തിനാലാം വയസ്സിൽ 1999ൽ ലണ്ടനിൽ വച്ച് മരണപ്പെട്ടിരുന്നു. മയക്കുമരുന്ന് അമിതമായി ഉപയോഗിച്ചതിനെ തുടർന്നായിരുന്നു ഇതെന്നാണ് സൂചന.