Home Uncategorized ലോകത്തെ ശക്തരായ 12 വനിതകളിലൊരാള്‍ ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍

ലോകത്തെ ശക്തരായ 12 വനിതകളിലൊരാള്‍ ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍

ലോകത്തിലെ പ്രമുഖ മാസികയായ ഫിനാഷ്യല്‍ ടൈംസിന്റെ 2020ലെ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള സ്ത്രീകളില്‍ ഒരാളായി സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ തിരഞ്ഞെടുക്കപ്പെട്ടു. ജര്‍മന്‍ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കല്‍, ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡെന്‍, അമേരിക്കയുടെ നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസ്, അമേരിക്കയിലെ രാഷ്ട്രീയ നേതാവ് സ്റ്റേസി അബ്രാംസ് എന്നിവര്‍ക്കൊപ്പമാണ് കെകെ ശൈലജ ടീച്ചറേയും തെരഞ്ഞെടുത്തത്.

എല്ലാ ഡിസംബര്‍ മാസത്തിലും പതിവായി പ്രസിദ്ധീകരിക്കുന്ന പട്ടികയാണിത്. വായനക്കാരില്‍ നടത്തുന്ന സര്‍വേ പ്രകാരമാണിത്. ശൈലജ ടീച്ചറടക്കം 11 സ്ത്രീകളും ലോകത്തിലെ തൊഴിലെടുക്കുന്ന എല്ലാ അമ്മമാരെയുമാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ബയോന്‍ടെക് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഒസ്ലെം ടുറെസി, ബെലറേഷ്യന്‍ രാഷ്ട്രീയ നേതാവ് സ്വെറ്റ്‌ലെന ടിഖനോവ്സ്‌കയ, തായ്വാന്‍ പ്രസിഡന്റ് സായ് ഇങ് വെന്‍, അന്തരിച്ച അമേരിക്കന്‍ സുപ്രീം കോടതി ജഡ്ജി റുത് ബാഡര്‍ ഗിന്‍സ്‌ബെര്‍ഗ്, അമേരിക്കന്‍ രാഷ്ട്രീയ നേതാവ് അലക്‌സാണ്ട്രിയ ഒകാസിയോ, സംഗീതജ്ഞ ടെയ്‌ലര്‍ സ്വിഫ്റ്റ് എന്നിവരാണ് പട്ടികയിലെ മറ്റുള്ളവര്‍.