Home അന്തർദ്ദേശീയം കുഞ്ഞുങ്ങളുടെ എണ്ണം കൂട്ടാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്; നെട്ടോട്ടമോടി ജപ്പാന്‍

കുഞ്ഞുങ്ങളുടെ എണ്ണം കൂട്ടാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്; നെട്ടോട്ടമോടി ജപ്പാന്‍

ര്‍ഷം ചെല്ലും തോറും കുറഞ്ഞു വരികയാണ് ജപ്പാനിലെ ജനന നിരക്ക്. ഇത് ജപ്പാന്‍ ഭരണകൂടത്തിന് തീരാ തലവേദനയാണ് സൃഷ്ടിക്കുന്നത്. ഇതിന് പരിഹാരം കാണാനായി ഒടുവില്‍ ആളുകള്‍ക്ക് വിവാഹം കഴിക്കാനുള്ള പാര്‍ട്ണറെ കണ്ടെത്തിക്കൊടുക്കാനുരുങ്ങുകയാണ് സര്‍ക്കാര്‍. ഇതിന് വേണ്ടി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ നിര്‍മിത ബുദ്ധിയില്‍ അധിഷ്ഠിതമായ മാട്രിമോണി ആപ്ലിക്കേഷനുകളാണ് ഡിസൈന്‍ ചെയ്യുന്നത്.

കഴിഞ്ഞ വര്‍ഷം ജപ്പാനില്‍ ജനിച്ചുവീണത് 865,000 -ല്‍ താഴെ കുഞ്ഞുങ്ങളാണ്. ഇത് ഇന്നേ വരെയുള്ളതില്‍ വെച്ച് ഏറ്റവും കുറഞ്ഞ ജനനനിരക്കാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ജനനനിരക്കില്‍ ഈ നെഗറ്റീവ് ട്രെന്‍ഡ് കണ്ടുതുടങ്ങിയിട്ട്. അതുകൊണ്ട് ഏതുവിധേനെയും ട്രന്‍ഡ് മാറ്റി ജനസംഖ്യ സാധാരണഗതിയിലാക്കാനുള്ള ശ്രമമാണ് ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്ന് നടക്കുന്നത്.

ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രയോജനപ്പെടുത്തിയുള്ള പുതിയ നീക്കങ്ങള്‍. 2021 -ല്‍ 19 മില്യണ്‍ ഡോളറാണ് ജപ്പാന്‍ ഈ രംഗത്തെ ഗവേഷണങ്ങള്‍ക്കും സോഫ്‌റ്റ്വെയര്‍ നിര്‍മാണത്തിനും വേണ്ടി നീക്കിവെച്ചിട്ടുള്ളത്. നാട്ടില്‍ നിലവിലുള്ള മനുഷ്യബുദ്ധിയില്‍ മാത്രം പ്രവര്‍ത്തിക്കുന്ന സോഫ്ട്‌വെയറുകളെ അടിസ്ഥാനപ്പെടുത്തിയുള്ള മാട്രിമോണി സംവിധാനങ്ങള്‍ വേണ്ടത്ര ഫലപ്രദമല്ല എന്ന തിരിച്ചറിവിലാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാദ്ധ്യതകള്‍ അന്വേഷിച്ച് ഗവണ്‍മെന്റ് തലത്തില്‍ തന്നെ പുതിയ പ്രോജക്ടുകള്‍ വരുന്നത്.

രാജ്യത്തെ ജനന നിരക്കുകള്‍ ഇങ്ങനെ കുറഞ്ഞുവരുന്നത് തുടര്‍ന്നാല്‍, 2017 -ല്‍ 12.8 കോടിയുണ്ടായിരുന്ന ജപ്പാനിലെ ജനസംഖ്യ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ അഞ്ചു കൂടിയായി ചുരുങ്ങുമെന്നാണ് പ്രവചനം. അത് നാട്ടില്‍ ആവശ്യത്തിന് പ്രവര്‍ത്തിക്കാന്‍ വേണ്ട ആളുകള്‍ ഇല്ലാത്ത അവസ്ഥയുണ്ടാകും എന്നും രാജ്യത്തിന്റെ പുരോഗതിക്ക് വിഘാതമാവുന്ന സാഹചര്യമുണ്ടാകും എന്നുമാണ് വിലയിരുത്തല്‍. ആ ഭാവിസാധ്യത ഒഴിവാക്കാനാണ് ഈ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രയത്‌നങ്ങള്‍.