Home വാണിജ്യം ഓണ്‍ലൈന്‍ ബാങ്കിംഗ് വഴിയുള്ള പണമിടപാടുകള്‍ ഇനി മുതല്‍ കൂടുതല്‍ ആദായകരം.

ഓണ്‍ലൈന്‍ ബാങ്കിംഗ് വഴിയുള്ള പണമിടപാടുകള്‍ ഇനി മുതല്‍ കൂടുതല്‍ ആദായകരം.

ഓണ്‍ലൈന്‍ ബാങ്കിംഗ് വഴിയുള്ള പണമിടപാടുകള്‍ കൂടുതല്‍ ആദായകരമാകുന്നു. എന്‍.ഇ.എഫ്.ടി, ആര്‍.ടി.ജി.എസ്, എന്നീ ഉപാധികള്‍ വഴിയുള്ള ഇടപാട് സൗജന്യമാക്കി കൊണ്ടുള്ള റിസര്‍വ്വ് ബാങ്കിന്റെ ഉത്തരവ് പ്രാബല്യത്തിലായി. അതേ സമയം ക്യുക് ട്രാന്‍സ്ഫറിന് നിലവില്‍ ഇടാക്കുന്ന ചാര്‍ജ്ജ് തുടരും.

എന്‍.ഇ.എഫ്.ടി എന്നാല്‍ നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ എന്നാണ് മുഴുവന്‍ രൂപം. 2 ലക്ഷം രൂപവരെയുള്ള ഡിജിറ്റൽ പണമിടപാടുകള്‍ക്ക് ഉപയോഗിക്കുന്ന ഉപാധിയാണിത്. ആര്‍.ടി.ജി.എസ്, എന്നാല്‍ റിയല് ടൈം ഗ്രോസ് സെറ്റില്‍മെന്റ് എന്ന് അര്‍ത്ഥം. വലിയ തുകകള്‍ തല്‍ക്ഷണം അയക്കാന്‍ ഇതാണ് ഉപാധി. ഇവക്ക് ഈടാക്കിയിരുന്ന സര്‍വ്വീസ് ചാര്‍ജ്ജാണ് റിസര്‍വ്വ് ബാങ്ക് ഇനി മുതല്‍ വേണ്ടെന്ന് വെച്ചിരിക്കുന്നത്. ജൂണ്‍ ആറിനാണ് ആര്‍.ബി.ഐ ഇത് സംബന്ധിച്ച് തീരുമാനം എടുത്തിരുന്നത്. ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കലാണ് ലക്ഷ്യം. നടപടിയുടെ ഗുണഫലം ഉടൻ ഉപഭോക്താക്കളിലേക്ക് എത്തണം എന്നും ബാങ്കുകള്‍ക്ക് ആര്‍.ബി.ഐ നിര്‍ദ്ദേശം ഉണ്ട്. 1 രൂപ മുതല്‍ 5 രൂപ വരെയാണ് എസ്.ബി.ഐ ഇതുവരെ എന്‍.ഇ.എഫ്.ടി ഇടപാടുകള്‍ക്ക് ഈടാക്കിയിരുന്ന ചാര്‍ജ്ജ്. ആര്‍.ടി.ജി.എസ്, വഴിയുള്ള ഇടപാടിന് 5 രൂപ മുതല്‍ 50 രൂപവരെയും ഈടാക്കിയിരുന്നു. ഇവക്ക് പുറമെ എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിക്കുമ്പോള്‍ ചാര്‍ജ്ജ് ഈടാക്കുന്നത് ഒഴിവാക്കണം എന്ന ആവശ്യം ശക്തമാണ്