Home വിനോദം ക്യൂട്ട് കസിനൊപ്പം പാര്‍വതി; വര്‍ക്കൗട്ട് ചിത്രങ്ങള്‍ വൈറല്‍

ക്യൂട്ട് കസിനൊപ്പം പാര്‍വതി; വര്‍ക്കൗട്ട് ചിത്രങ്ങള്‍ വൈറല്‍

ലയാളികള്‍ ഇന്നും ഓര്‍ത്തിരിക്കുന്ന ഒരു സിനിമയാണ് അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ചിത്രം ബാംഗ്ലൂര്‍ ഡെയ്‌സ്. സിനിമ റിലീസ് ചെയ്തിട്ട് ആറ് വര്‍ഷം പിന്നിട്ടെങ്കിലും സിനിമയിലെ ഓരോ കഥാപാത്രവും ആരാധകര്‍ക്ക് ഏറെ പ്രിയങ്കരമാണ്.

ദുല്‍ക്കര്‍ സല്‍മാന്‍, നിവിന്‍ പോളി, നസ്രിയ നസീം, ഫഹദ് ഫാസില്‍, പാര്‍വ്വതി, ഇഷ തല്‍വാര്‍, നിത്യ മേനോന്‍ തുടങ്ങി വലിയ താരനിര തന്നെ അണിനിരന്ന ചിത്രത്തിലെ ചെറിയ കഥാപാത്രങ്ങള്‍ പോലും ശ്രദ്ധനേടിയിരുന്നു.

ഇത്തരത്തില്‍ ശിശിര അവതരിപ്പിച്ച കഥാപാത്രവും സിനിമാപ്രേമികള്‍ ഏറ്റെടുക്കുകയായിരുന്നു. പാര്‍വതി അവതരിപ്പിച്ച ആര്‍ജെ സെറ എന്ന കഥാപാത്രത്തിന്റെ കസിന്‍ ആയിട്ടായിരുന്നു ശിശിര അഭിനയിച്ചത് ‘ഓസ്‌ട്രേലിയയിലെ ക്യൂട്ട് കസിന്‍’ എന്നായിരുന്നു കഥാപാത്രത്തിന് നല്‍കിയിരുന്ന വിശേഷണം പോലും.

എന്നാലിപ്പോള്‍ കാലങ്ങള്‍ക്ക് ശേഷം ആ ക്യൂട്ട് കസിനുമായി കണ്ടുമുട്ടിയതിന്റെ സന്തോഷത്തിലാണ് പാര്‍വതി. നല്ല സുഹൃത്തുക്കളായ പാര്‍വതിയും ശിശിരയും ഒന്നിച്ച് വര്‍ക്കൗട്ട് ചെയ്യുന്ന ചിത്രങ്ങള്‍ താരം പങ്കുവച്ചു. മുമ്പും ഇരുവരും ഒന്നിച്ച് വ്യായാമം ചെയ്യുന്ന നിമിഷങ്ങള്‍ ഇവരുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ആരാധകര്‍ കണ്ടിട്ടുണ്ട്. പുതിയ ചിത്രങ്ങളും ഇതിനോടകം വൈറലായിക്കഴിഞ്ഞു.