Home അന്തർദ്ദേശീയം ​ടൂറി​സം മേ​ഖ​ല​യി​ല്‍ നേ​രി​ട്ടു​ള്ള വി​ദേ​ശ​നി​ക്ഷേ​പം ...

​ടൂറി​സം മേ​ഖ​ല​യി​ല്‍ നേ​രി​ട്ടു​ള്ള വി​ദേ​ശ​നി​ക്ഷേ​പം ആ​ക​ര്‍​ഷി​ക്കു​ന്ന​തി​ല്‍ ലോ​ക​ത്ത്​ ഒ​ന്നാം സ്ഥാ​നം ദുബായ്ക്ക്‌

ടൂ​റി​സം മേ​ഖ​ല​യി​ല്‍ നേ​രി​ട്ടു​ള്ള വി​ദേ​ശ​നി​ക്ഷേ​പം (എ​ഫ്.​ഡി.​ഐ) ആ​ക​ര്‍​ഷി​ക്കു​ന്ന​തി​ല്‍ ദു​ബായ് ലോ​ക​ത്ത്​ ഒ​ന്നാം സ്ഥാ​നം നി​ല​നി​ര്‍​ത്തി.2021ല്‍ ​മാ​ത്രം 30 വ്യ​ത്യ​സ്ത പ​ദ്ധ​തി​ക​ളി​ലാ​യി 640 കോ​ടി ദി​ര്‍​ഹ​മി​ന്‍റെ നി​ക്ഷേ​പ​മാ​ണ്​ എ​മി​റേ​റ്റി​ലേ​ക്ക്​ ഒ​ഴു​കി​യ​ത്.

നി​ക്ഷേ​പ മൂ​ല​ധ​നം, പ​ദ്ധ​തി​ക​ള്‍, ജോ​ലി സാ​ധ്യ​ത​ക​ള്‍ എ​ന്നി​വ​യി​ലെ​ല്ലാം ദുബായ്മു ​ന്നി​ലാ​ണെ​ന്ന്​ ഫി​നാ​ന്‍​ഷ്യ​ല്‍ ടൈം​സി​ന്‍റെ മാ​ര്‍​ക്ക​റ്റ്​ ഡേ​റ്റ വ്യ​ക്​​ത​മാ​ക്കു​ന്നു. ലോ​ക​ത്തെ എ​ഫ്.​ഡി.​ഐ നി​ക്ഷേ​പ​ങ്ങ​ളെ​ക്കു​റി​ച്ച ഡേ​റ്റ​ക​ള്‍ പ​ങ്കു​വെ​ക്കു​ന്ന പ്ര​മു​ഖ സം​വി​ധാ​ന​മാ​ണി​ത്.എ​ല്ലാ മേ​ഖ​ല​ക​ളി​ലും ബി​സി​ന​സി​നും നി​ക്ഷേ​പ​ത്തി​നും അ​നു​കൂ​ല​മാ​യ അ​ന്ത​രീ​ക്ഷം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​ത് എ​മി​റേ​റ്റ്​ തു​ട​രു​ക​യാ​ണെ​ന്ന്​ നേ​ട്ടം പ​ങ്കു​വെ​ച്ച്‌​ ദുബായ് കി​രീ​ടാ​വ​കാ​ശി​യും എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ണ്‍​സി​ല്‍ ചെ​യ​ര്‍​മാ​നു​മാ​യ ശൈ​ഖ്​ ഹം​ദാ​ന്‍ ബി​ന്‍ മു​ഹ​മ്മ​ദ്​ ബി​ന്‍ റാ​ശി​ദ്​ ആ​ല്‍ മ​ക്​​തൂം ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.ദു​ബായിയെ കു​റി​ച്ച്‌​ നി​ക്ഷേ​പ​ക​രു​ടെ വ​ര്‍​ധി​ച്ചു​വ​രു​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തും ആ​ഗോ​ള വ്യാ​പാ​ര​ത്തി​ന്‍റെ​യും നി​ക്ഷേ​പ​ത്തി​ന്‍റെ​യും കേ​ന്ദ്ര​മെ​ന്ന നി​ല​യി​ലെ സ്ഥാ​ന​ത്തെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തു​മാ​ണ്​ നേ​ട്ട​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

2021ല്‍ ​വി​സ പ​രി​ഷ്ക​ര​ണ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ 40ല​ധി​കം മേ​ഖ​ല​ക​ളി​ല്‍ യു.​എ.​ഇ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വി​പു​ല​മാ​യ നി​യ​മ​നി​ര്‍​മാ​ണ​ങ്ങ​ള്‍ ന​ട​ത്തി​യി​രു​ന്നു. ഇ​തെ​ല്ലാം നി​ക്ഷേ​പ​ക​രു​ടെ ആ​ത്മ​വി​ശ്വാ​സം ഉ​യ​ര്‍​ത്തു​ന്ന​തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്.