Home അറിവ് വിധവകൾക്ക് സ്വയംതൊഴിൽ നേടാൻ ‘സഹായഹസ്തം’ പദ്ധതി

വിധവകൾക്ക് സ്വയംതൊഴിൽ നേടാൻ ‘സഹായഹസ്തം’ പദ്ധതി

സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന 55 വയസിനുതാഴെ പ്രായമുളള വിധവകളായ സ്ത്രീകൾക്ക് സ്വയംതൊഴിൽ ചെയ്ത് വരുമാനമാർഗം കണ്ടെത്തുന്നതിന് ഒറ്റത്തവണ സഹായമായി 30,000രൂപ അനുവദിക്കുന്ന സഹായഹസ്തം പദ്ധതിയില് 2022-23 സാമ്പത്തിക വർഷത്തേക്ക് ഓൺലൈനായി അപേക്ഷകൾ ക്ഷണിച്ചു.

വിശദവിവരങ്ങളും അപേക്ഷഫോറങ്ങളും www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ ഓൺലൈനായി സമർപ്പിക്കേണ്ട അവസാനതീയതി: സെപ്റ്റംബർ 30. ഫോൺ 0468 2 966 649