Home അറിവ് അന്താരാഷ്ട്ര വനിതാ ദിനം; വനിതാ സര്‍ക്കാര്‍ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ച് തെലങ്കാന

അന്താരാഷ്ട്ര വനിതാ ദിനം; വനിതാ സര്‍ക്കാര്‍ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ച് തെലങ്കാന

മാർച്ച് എട്ടിന് അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ സർക്കാർ സര്‍വീസിലെ എല്ലാ വനിതാ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ച് തെലങ്കാന. വിവിധ മേഖലകളിലെ സ്ത്രീകളുടെ വിജയം ആഘോഷിക്കുന്നതിനുള്ള അവസരമാണ് വനിതാ ദിനമെന്ന് ഗവർണർ തമിളിസൈ സൗന്ദരരാജൻ അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവും സംസ്ഥാനത്തെ എല്ലാ വനിതകൾക്ക് ആശംസകള്‍ അറിയിച്ചു. ‌ വികസനത്തില്‍ വനിതകള്‍ വഹിക്കുന്ന പങ്ക് വലുതാണെന്നും പുരുഷന്‍മാരോട് മത്സരിച്ച് എല്ലാ മേഖലകളിലും അവര്‍ മികവ് തെളിയിക്കുന്നുവെന്നും അവധി അനുവദിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

സ്ത്രീകളെ ശാക്തീകരിക്കുന്നതിനായി നിരവധി പദ്ധതികളും പരിപാടികളും ആരംഭിച്ചതോടൊപ്പം തെലങ്കാന സർക്കാർ സ്ത്രീകളെ വികസനത്തിന്റെയും പുരോഗതിയുടെയും പാതയിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.