Home കൗതുകം ഒരു ലിറ്റര്‍ കഴുത പാലിന് ഒരു ഗ്രാം പൊന്നിന്റെ വിലയോ? അപ്പോള്‍ കഴുത വളര്‍ത്തുന്നവര്‍ മണ്ടന്മാരല്ല...

ഒരു ലിറ്റര്‍ കഴുത പാലിന് ഒരു ഗ്രാം പൊന്നിന്റെ വിലയോ? അപ്പോള്‍ കഴുത വളര്‍ത്തുന്നവര്‍ മണ്ടന്മാരല്ല കേട്ടോ…

കൊറോണ കാലത്ത് പ്രവാസികള്‍ നാട്ടില്‍ തിരിച്ചെത്തി പലതരം കാര്‍ഷിക ജോലികളില്‍ ഏര്‍പ്പെടുമ്പോഴാണ് കഴുത വളര്‍ത്താന്‍ തീരുമാനിച്ച ഒരു കൂട്ടം പ്രവാസികളായ യുവാക്കളെക്കുറിച്ചുള്ള വാര്‍ത്ത പത്രങ്ങളില്‍ നിറയുന്നത്. വാര്‍ത്തയ്ക്ക് വേണ്ടത്ര പ്രാധാന്യം വായനക്കാര്‍ നല്‍കിയില്ലെങ്കിലും ഒരു ലിറ്റര്‍ കഴുത പാലിന് 5000 രൂപയാണ് വിലയെന്ന വരികള്‍ വായനക്കാരില്‍ ചിലര്‍ മറന്നില്ല. പീന്നീട് പലരും അതിനെക്കുറിച്ച് പല പരീക്ഷണ നീരീക്ഷങ്ങളും നടത്തി. കണ്ടെത്തിയ വിവരങ്ങള്‍ ആരും പങ്കുവെയ്ക്കാനും മുന്നോട്ട് വന്നില്ല. കഴുതയെ പോലെ ബുദ്ധിയില്ലെന്ന വിളി പേര് കേള്‍ക്കാതിരിക്കാനല്ല ചിലരെങ്കിലും അത് പുറത്ത് പറയാതിരുന്നത്, അതിബുദ്ധിമാന്‍ന്മാര്‍ ആയത് കൊണ്ടു തന്നെയാണ്.

മലയാളിയ്ക്ക് കഴുത വളര്‍ത്തല്‍ അത്രയ്ക്കും സുപരിചിതമല്ല. കര്‍ണ്ണാടകയിലും തമിഴ്‌നാട്ടിലുമാണ് മലയാളി ഏറെയും കഴുതകളെ കണ്ടിട്ടുള്ളത്. അതിനാല്‍ തന്നെ വേണ്ടത്ര അനുഭവ പാഠം ഇക്കാര്യത്തില്‍ ഇല്ലാത്തത് കൊണ്ട് പലരും യജ്ഞം ഉപേക്ഷിച്ചു. ബിസിനസ്സ് ട്രിക്ക് പിടിക്കിട്ടിയവര്‍ അതില്‍ ഉറച്ചു നിന്നു. ഇനി കഴുത പാലിന്റെ സത്യാവസ്ഥയിലേക്ക് നോക്കാം…

വര്‍ഷങ്ങള്‍ക്ക് മുന്‍പ് അതായത് അഞ്ച് വര്‍ഷം മുന്‍പ് ഒരു ലിറ്റര്‍ കഴുത പാലിന് 5000 രൂപയാണ് വില നല്‍കേണ്ടി വന്നത്. ഇന്നിപ്പോള്‍ അത് ലിറ്റര്‍ കണ്ണക്കിന് അല്ല പറയുന്നത് മില്ലി ലിറ്റര്‍ കണ്ണക്കിന് ആണ്. അതായത് 50 മില്ലിയ്ക്ക് 350 രൂപ മുതല്‍ 750 രൂപ വരെ കൊടുക്കണം. കുഞ്ഞുങ്ങള്‍ക്ക് നല്‍കാനാണ് കൂടുതലായും ഇത്രയും വില കൊടുക്ക് പാല്‍ വാങ്ങുന്നത്. കഴുതയ്ക്ക് ബുദ്ധിയില്ലെന്ന് പറഞ്ഞു പഠിച്ചവര്‍ അറിയാത്ത കാര്യമുണ്ട്. കഴുത പാലിന് ബുദ്ധി ശക്തി വര്‍ധിപ്പിക്കാനുള്ള കഴിവുണ്ടെന്ന്. അടുത്തത് വാണിജ്യപരമായി നോക്കുകയാണെങ്കില്‍ പാല്‍ ഉപയോഗിച്ച് സൗന്ദര്യ വര്‍ധക വസ്തുക്കള്‍ നിര്‍മ്മിക്കാം. ഏതൊരു ബ്രാന്‍ഡഡ് ബ്യൂട്ടി വസ്തുക്കളേക്കാളും വിലയാണ് കഴുത പാല്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന വസ്തുകള്‍ക്ക്. ഇതിന്റെ രഹസ്യം ക്ലിയോപാട്രയുടെ സൗന്ദര്യം തന്നെ. ചരിത്രത്തില്‍ ഇടം പിടിച്ച ക്ലിയോപാട്രയുടെ സൗന്ദര്യ രഹസ്യം 750 കഴുതകളുടെ പാല്‍ ആയിരുന്നു. പാലില്‍ ആയിരുന്നു ക്ലിയോപാട്ര കുളിച്ചിരുന്നത്.

ലോക്ക് ഡൗണ്‍ കാലത്ത് തൊഴില്‍ നഷ്ടപ്പെട്ട പലര്‍ക്കും അതിജീവനത്തിനായി പുതിയ സംരഭങ്ങള്‍ കണ്ടെത്തിയേ മതിയാകൂ… വിപണി സാധ്യതയുള്ള വാണിജ്യത്തെ തിരഞ്ഞെടുക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. അതില്‍ സ്ഥാനം പിടിക്കുന്ന ഒന്നാണ് കഴുത കൃഷിയും. 2020 ല്‍ ഒരു ഗ്രാം സ്വര്‍ണത്തിന് 5000 രൂപ വിലയായപ്പോള്‍ മലയാളികള്‍ ഞെട്ടി, എന്നാല്‍ അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ലിറ്റര്‍ കഴുത പാലിന് 5000 രൂപ വിലയുണ്ടെന്ന് നമ്മള്‍ അറിഞ്ഞതുമില്ല…