എസ്എസ്എല്‍സി പരീക്ഷയുടെ പുതിയ സമയക്രമം പുറത്ത്. ഏപ്രില്‍ എട്ട് മുതല്‍ 12 വരെ ഉച്ചയ്ക്ക് ശേഷമാണ് പരീക്ഷ നടക്കുക. 15 മുതല്‍ 29 വരെ രാവിലെയായിരിക്കും പരീക്ഷ. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷ എപ്രില്‍ എട്ട് മുതല്‍ നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അനുമതി നല്‍കുകയായിരുന്നു.
അത്പ്രകാരം, 17ന് പരീക്ഷകള്‍ തുടങ്ങാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. അധ്യാപകരുടെ പരീക്ഷാഡ്യൂട്ടിയും വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ സ്കൂളുകള്‍ നേരത്തെത്തന്നെ തെരഞ്ഞെടുപ്പ് കമ്മിഷന് ഏറ്റെടുക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ അപേക്ഷ നല്‍കിയത്. എന്നാല്‍, പരീക്ഷ മാറ്റിവയ്ക്കരുതെന്ന് പ്രതിപക്ഷ അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.