Home ആരോഗ്യം സ്ത്രീകളിലെ പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം; ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

സ്ത്രീകളിലെ പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം; ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

ന്നത്തെ കാലത്ത് പല സ്ത്രീകളെയും ബാധിക്കുന്ന ഒരു സാധാരണ ഹോര്‍മോണ്‍, മെറ്റബോളിക് ഡിസോര്‍ഡര്‍ ആണ് പോളിസിസ്റ്റിക് ഒവേറി സിന്‍ഡ്രോം അല്ലെങ്കില്‍ പിസിഒഎസ്. ഇത് ശരീരഭാരം, മുഖക്കുരു, മുഖത്ത് രോമങ്ങള്‍ വളരുക ഇങ്ങനെ പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും. പൊണ്ണത്തടിയുള്ള സ്ത്രീകളിലും മെലിഞ്ഞ സ്ത്രീകളിലും പിസിഒഎസ് പ്രശ്‌നം കണ്ട് വരുന്നു.

ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിന് ജീവിതശൈലി ഒരു പ്രധാന കാരണമാണ്. പിസിഒഎസ് പ്രശ്‌നം ഉള്ളവരില്‍ കണ്ട് വരുന്ന പ്രശ്‌നമാണ് ഭാരം കൂടുന്നത്. അതിന് നാം ശ്രദ്ധിക്കണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് ബാംഗ്ലൂര്‍ റിച്ച്മണ്ട് റോഡിലെ ഫോര്‍ട്ടിസ് ലാ ഫെമ്മെ ഹോസ്പിറ്റലിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഒബ്സ്റ്റട്രീഷ്യന്‍ ആന്‍ഡ് ഗൈനക്കോളജിസ്റ്റ് ഡോ. അരുണ മുരളീധര്‍ പറയുന്നു.

40-50 ശതമാനം ഇലക്കറികളും 25-30 ശതമാനം കാര്‍ബോഹൈഡ്രേറ്റുകളും 20-35 ശതമാനം പ്രോട്ടീനും ഉള്ള ഭക്ഷണക്രമം ശീലമാക്കുക. ഇത് ഇന്‍സുലിന്‍ പ്രതിരോധം കുറയ്ക്കാന്‍ സഹായിക്കും. വിശപ്പ് കുറയ്ക്കുന്നതിന് പ്രോട്ടീന്‍ സഹായിക്കുന്നു. കൂടാതെ, ആരോഗ്യകരമായ കൊഴുപ്പ് വിശപ്പ് കുറയ്ക്കുകയും ശരീരത്തിലെ കൊഴുപ്പ് നഷ്ടപ്പെടാന്‍ സഹായിക്കുകയും ചെയ്യുന്നു. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന കുടലിലെ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയെ പ്രോബയോട്ടിക്‌സ് സഹായിക്കുന്നു. തൈര്, തൈര്, ഇഡ്ഡലി, ദോശ തുടങ്ങിയ ഭക്ഷണങ്ങളില്‍ ധാരാളം പ്രോബയോട്ടിക്‌സ് അടങ്ങിയിട്ടുണ്ട്.

സംസ്‌കരിച്ച ഭക്ഷണങ്ങളായ ചിപ്‌സ്, കേക്കുകള്‍, ചോക്കലേറ്റുകള്‍, ശുദ്ധീകരിച്ച ധാന്യങ്ങള്‍ എന്നിവ ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ വേണം. ആരോ?ഗ്യകരമായ ഭക്ഷണക്രമം പിന്തുടരുക. ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ് എന്നിവ പൂര്‍ണമായും ഒഴിവാക്കുക.

ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ഏകദേശം 45-60 മിനിറ്റ് കാര്‍ഡിയോ അല്ലെങ്കില്‍ എയ്‌റോബിക് വ്യായാമം ചെയ്യുക. ഇത് ഇന്‍സുലിന്‍ പ്രതിരോധം മെച്ചപ്പെടുത്തുന്നതിലും ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയ്ക്കുന്നതിലും പ്രവര്‍ത്തിക്കുന്നു. സ്ട്രെസ് ഹോര്‍മോണുകള്‍ കൂടുന്തോറും ഇന്‍സുലിന്‍ പ്രതിരോധം വര്‍ദ്ധിക്കും. നടത്തം യോഗയും ധ്യാനവും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു. മോശം ഉറക്കം അമിതവണ്ണത്തിലേക്ക് നയിക്കുന്നു. 6 മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നവരില്‍ പൊണ്ണത്തടി ഉണ്ടാകാനുള്ള സാധ്യത കുറവാണ്. ഉറക്കക്കുറവ് കൂടുന്തോറും വിശപ്പ് കൂടും.

അമിതവണ്ണം, മുടി കൊഴിച്ചില്‍, ക്രമരഹിതമായ ആര്‍ത്തവചക്രം, മുഖത്ത് രോമങ്ങള്‍ ഉണ്ടാവുക എന്നിവ പിസിഒഎസുമായി ബന്ധപ്പെട്ടിരിക്കുന്നു. പിസിഒഎസിനെ നിയന്ത്രിക്കാന്‍ സമീകൃതവും പോഷകമ്പുഷ്ടവുമായ ഭക്ഷണക്രമം പിന്തുടരാനും പതിവായി വ്യായാമം ചെയ്യാനും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു. ആരോഗ്യകരമായ പാനീയങ്ങള്‍ കുടിക്കുന്നത് പിസിഒഎസ് ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. പിസിഒഎസ് പ്രശ്‌നം പരിഹരിക്കാന്‍ കുടിക്കേണ്ട ചില പാനീയങ്ങള്‍ ഏതൊക്കെയാണെന്ന് അറിയാം.

ജീരക വെള്ളം…

ഭക്ഷണങ്ങളില്‍ നമ്മള്‍ ജീരകം ഉപയോ?ഗിക്കാറുണ്ട്. ആന്റി ഓക്സിഡന്റുകളുടെ കലവറയായ ജീരകം പിസിഒഎസിനെ നിയന്ത്രിക്കാനുള്ള നല്ലൊരു ചേരുവയാണ്. പിസിഒഎസ് അലട്ടുന്നവര്‍ ദിവസവും ജീരക വെള്ളം കുടിക്കുന്നത് ശീലമാക്കുക. പിസിഒഎസ് പ്രശ്‌നമുള്ളവര്‍ക്ക് ഇടയ്ക്കിടെ ബ്ലീഡിംഗ് ഉണ്ടാകും. അതിന് പരിഹാരമാണ് ജീരകം. ഇത് അയേണ്‍ സമ്പുഷ്ടമാണ്. മാത്രമല്ല, പിസിഒഎസ് പ്രശ്‌നം നേരിടുന്നവരില്‍ ദഹന പ്രശ്നങ്ങള്‍ക്കും കോശങ്ങള്‍ക്ക് അകത്തെ ഇന്‍ഫ്ളമേഷന്‍ കുറയ്ക്കാനും ഇതു നല്ലതാണ്. ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയ്ക്കും ഇതു നല്ലൊരു പരിഹാരമാണ്.

ഉലുവ വെള്ളം…

ഉലുവ ചര്‍മ്മം, മുടി, ഹോര്‍മോണ്‍ ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു സ്പൂണ്‍ ഉലുവ വെള്ളത്തിലിട്ട് കുതിര്‍ത്ത ശേഷം ആ ഉലുവ വെള്ളം കുടിക്കുന്നത് പിസിഒഎസ് ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും. ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിനു പുറമേ, ഈ പാനീയം അണ്ഡാശയത്തെ ആരോഗ്യത്തോടെ നിലനിര്‍ത്താനും ആര്‍ത്തവം ക്യത്യമാകാനും സഹായിക്കും.

മുരിങ്ങയില വെള്ളം…

മുരിങ്ങ ആരോ?ഗ്യത്തിന് മികച്ചതാണെന്ന് നമ്മുക്കറിയാം. ഉറങ്ങുന്നതിന് മുമ്പോ ശേഷമോ ഒരു ഗ്ലാസ്സ് മുരിങ്ങയില വെള്ളം കുടിക്കുന്നത് പിസിഒഎസ് ലക്ഷണങ്ങള്‍ കുറയ്ക്കാനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും മികച്ചൊരു പ്രതിവിധിയാണ്. ആന്‍ഡ്രോജന്റെ അളവ് കുറയ്ക്കുന്നതിലും ആര്‍ത്തവ പ്രശ്‌നങ്ങള്‍ അകറ്റാനും ഈ പാനീയം ഫലപ്രദമാണ്.