Home അറിവ് അറിയാം ഇലക്ട്രിക് വാഹനങ്ങളുടെ ഗുണ ദോഷങ്ങൾ.

അറിയാം ഇലക്ട്രിക് വാഹനങ്ങളുടെ ഗുണ ദോഷങ്ങൾ.

കുതിക്കുന്ന ഇന്ധനവിലയിൽ ആശ്വാസം തേടി ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നവരാണ് അധികവും. അറിയാം ഇലക്ട്രിക് വാഹനങ്ങളുടെ ഗുണ ദോഷങ്ങൾ.

വൈദ്യൂതി ഉപയോഗിച്ച് ഓടുന്ന വാഹനങ്ങളെയാണ് വൈദ്യുതവാഹനങ്ങൾ എന്ന് പറയുന്നത്. നിലവിൽ പെട്രോൾ-ഡീസൽ എൻജിനുകൾ ആണ് ഭൂരിഭാഗം വാഹനങ്ങളിലും ഉപയോഗിക്കുന്നത്. വാഹനം ഓടുന്നതിന് വൈദ്യുതമോട്ടോറുകളാണ് വൈദ്യുതവാഹനങ്ങളിൽ ഉപയോഗിക്കുന്നത്.

സാമ്പത്തിക ലാഭം മലിനീകരണം പരമാവധി കുറവ് പരി സ്ഥിതി സൗഹൃദ ശബ്ദരഹിതമായ വാഹനം തുടങ്ങി ഗുണങ്ങൾ ഏറെയുണ്ട്.

നിലവിൽ ഉള്ള വൈദ്യുതവാഹനങ്ങൾക്ക് പല പ്രശ്നങ്ങളും ഉണ്ട്.ചാർജ് ചെയ്യുമ്പോഴത്തെ ഷോർട് സർക്യൂട് അപകടങ്ങൾ കൂടി വരുന്നു.ബാറ്ററിയിൽ സൂക്ഷിക്കാവുന്ന വൈദ്യുതിക്ക് പരിധിയുള്ളതിനാൽ ഒരു ചാർജിംഗിൽ സഞ്ചരിക്കാവുന്ന ദൂരം പരിമിതപ്പെടുന്നു.ബാറ്ററി വീണ്ടും ചാർജ്ജ് ചെയ്യാനെടുക്കുന്ന സമയം വളരെ കൂടുതലാണ്ബാറ്ററി ചാർജ്ജ് കുറയുന്നതിനനുസരിച്ച് മോട്ടോറിന്റെ പവറും കുറയുന്നു.ഈ പ്രശ്നങ്ങളെ കൂടി ഒഴിവാക്കാവുന്ന വിധത്തിൽ ആധുനികസാങ്കേതികവിദ്യകൾ വികസിപ്പിച്ചു വരുന്നു.

ഭാവിയിൽ വാഹനങ്ങളെല്ലാം ഇലക്ട്രിക് ആയി മാറും എന്നതിൽ സംശയമില്ല. ഇന്ത്യയിൽ, മഹീന്ദ്ര ഓട്ടോ, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ പ്രമുഖ കാർ നിർമ്മാതാക്കൾ ഇതിനകം തന്നെ തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങൾ (ഇവി) പുറത്തിറക്കിയിട്ടുണ്ട്. കൂടാതെ ഈ വിഭാഗത്തിൽ കൂടുതൽ ഉൽപ്പന്ന വിപുലീകരണത്തിന് പദ്ധതിയിടുകയും ചെയ്യുന്നുണ്ട്. ഇരുചക്രവാഹന (സ്കൂട്ടർ, ബൈക്ക്) വിഭാഗമാണ് ഇപ്പോൾ കൂടുതൽ മത്സരത്തിന് സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. ടിവിഎസ്, ബജാജ്, ഹീറോ തുടങ്ങിയ വാഹന ഭീമന്മാർ ഇതിനകം തന്നെ അവരുടെ ഇ-ബൈക്കുകൾ പുറത്തിറക്കി. ഒലയെപ്പോലുള്ള പുതുമുഖങ്ങളും ആകർഷകമായ വിലയിൽ തങ്ങളുടെ പുതിയ ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്..