Home ആരോഗ്യം പ്രോട്ടീല്‍ കലവറയാണ് മുട്ട; എന്നാല്‍ അതിനും കൂടുതല്‍ പ്രോട്ടീന്‍ ഈ ഭക്ഷണങ്ങളിലുണ്ട്

പ്രോട്ടീല്‍ കലവറയാണ് മുട്ട; എന്നാല്‍ അതിനും കൂടുതല്‍ പ്രോട്ടീന്‍ ഈ ഭക്ഷണങ്ങളിലുണ്ട്

മുട്ട വളരെയേറെ പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണമാണ്. ഒരു മുട്ടയില്‍ 6 ഗ്രാം പ്രോട്ടീനാണ് അടങ്ങിയിട്ടുള്ളത്. കീറ്റോ ഡയറ്റില്‍ മുട്ട ഒരു പ്രധാന ഭക്ഷണമാണെന്നുള്ള കാര്യം ഡയറ്റ് എടുക്കുന്നവര്‍ക്ക് അറിയാവുന്ന കാര്യമാണ്. മുട്ടയില്‍ അടങ്ങിയ പ്രോട്ടീനും നല്ല കൊഴുപ്പുമാണ് ഇതിന് കാരണം. എന്നാല്‍ മുട്ട മാത്രമല്ല, അതിലും കൂടുതല്‍ പ്രോട്ടീന്‍ സമ്പുഷ്ടമായ മറ്റ് ചില ഭക്ഷണങ്ങളും കൂടിയുണ്ട്.

മുട്ടയോളം തന്നെ പ്രോട്ടീന്‍ അടങ്ങിയ ആഹാരമാണ് പയര്‍വര്‍ഗങ്ങള്‍. അര കപ്പ് പയറില്‍ 8 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. പയറുകളില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീനും നാരുകളും വയറ് എപ്പോഴും നിറഞ്ഞിരിക്കുന്നതായി തോന്നിപ്പിക്കുന്നു. ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ദിവസവും അല്‍പം പയര്‍വര്‍ഗങ്ങള്‍ കൂടി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും.

30 ഗ്രാം മത്തങ്ങക്കുരുവില്‍ 8.5 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഫൈബര്‍, സിങ്ക്, ഇരുമ്പ്, പൊട്ടാസ്യം, മഗ്‌നീഷ്യം, സെലിനിയം എന്നിവയുടെ മികച്ച ഉറവിടമാണ് മത്തങ്ങക്കുരു. മത്തങ്ങക്കുരു കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

പ്രോട്ടീന്‍ ധാരാളമായി അടങ്ങിയിരിക്കുന്ന കടല ഭാരം കുറയ്ക്കാന്‍ മികച്ച ഭക്ഷണമായി കണക്കാക്കുന്നു. അരക്കപ്പ് കടലയില്‍ എട്ട് ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഫൈബര്‍, വൈറ്റമിനുകള്‍, ധാതുക്കള്‍, ഹൃദയാരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്ന കൊഴുപ്പ് എന്നിവ കടലയിലുണ്ട്.

ആല്‍മണ്ട് ബട്ടറില്‍ മഗ്‌നീഷ്യം, വൈറ്റമിന്‍ ഇ, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ സഹായകമായ സെലിനീയം ആല്‍മണ്ട് ബട്ടറില്‍ ധാരാളമുണ്ട്. ആല്‍മണ്ട് ബട്ടര്‍ ബ്രഡിന്റെയോ പഴങ്ങളുടെയോ പുറത്തു പുരട്ടി കഴിക്കാവുന്നതാണ്.

പ്രോട്ടീന്‍ കലവറയാണ് സോയബീന്‍. ഒരു കപ്പ് സോയാബീനില്‍ 29 ഗ്രാം പ്രോട്ടീന്‍ ഉണ്ടെന്ന് പറയപ്പെടുന്നു. വിവിധ വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയാല്‍ സമ്പന്നമാണ് സോയബീന്‍. പതിവായി സോയാബീന്‍ കഴിക്കുന്നത് ആര്‍ത്തവവിരാമത്തിന്റെ ലക്ഷണങ്ങളെ ലഘൂകരിക്കുകയും പ്രോസ്റ്റേറ്റ്, സ്തനാര്‍ബുദം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.