Home വിദ്യഭ്യാസം കേന്ദ്രസര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ രീതിയായ 5+3+3+4 കുറിച്ച് നിങ്ങള്‍ക്ക് മനസ്സിലായോ… കണ്‍ഫ്യൂഷന്‍ വേണ്ട തുടര്‍ന്ന് വായിക്കൂ…

കേന്ദ്രസര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ രീതിയായ 5+3+3+4 കുറിച്ച് നിങ്ങള്‍ക്ക് മനസ്സിലായോ… കണ്‍ഫ്യൂഷന്‍ വേണ്ട തുടര്‍ന്ന് വായിക്കൂ…

സാക്ഷര കേരളമെന്ന് അഭിമാനം കൊള്ളുമ്പോഴും കേരളത്തിലെ 36.25 ലക്ഷം യുവാക്കള്‍ തൊഴില്‍ ഇല്ലാത്തവരാണെന്ന് നിങ്ങള്‍ക്കറിയുമോ? പ്രൊഫഷല്‍ ഡിഗ്രി ഉള്‍പ്പടെയുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട് അപ്പോള്‍ പിന്നെ മിനിമം വിദ്യാഭ്യാസം മാത്രമുള്ളവരുടെ അവസ്ഥ പറയേണ്ടതുണ്ടോ… ഉയര്‍ന്ന വിദ്യാഭ്യാസവും നിര്‍ബന്ധിത വിദ്യാഭ്യാസവും നമ്മുടെ കുട്ടികള്‍ക്ക് കിട്ടിയിട്ടു പോലും എന്തുകൊണ്ടാണ് ഇത്രയും തൊഴില്‍ രഹിതര്‍ കേരളത്തിലുണ്ടായത്? കുട്ടികളുടെ നിലവാരം മനസ്സിലാക്കാതെയുള്ള വിദ്യാഭ്യാസ രീതികളും വൈറ്റ് കോളര്‍ ജോലികളോടുളള ഡിമാന്റ് സമൂഹത്തില്‍ വര്‍ധിച്ചു വരുന്നതും ഇതിനുള്ള കാരണങ്ങളില്‍ ചിലതാണ്. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ്് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്ന പുതിയ വിദ്യാഭ്യാസ രീതി. കേട്ടമാത്രയില്‍ രക്ഷിതാകള്‍ക്ക് ഗ്രഹിച്ചെടുക്കാന്‍ സാധിച്ചിട്ടില്ലെങ്കില്‍ തുടര്‍ന്ന് വായിക്കൂ…

5+3+3+4 എന്ന പാഠ്യ പദ്ധതിയാണ് നമ്മള്‍ ഇനി തുടരാന്‍ പോകുന്ന വിദ്യാഭ്യാസ രീതിയെന്ന് പറഞ്ഞപ്പോള്‍ പലര്‍ക്കും മനസ്സിലായില്ല. കുറച്ച് കൂടി വിശകലനം ചെയ്താല്‍… 3 വയസ്സ് മുതല്‍ 8 വയസ്സ് വരെയും, 8 വയസ്സ് മുതല്‍ 11 വയസ്സ് വരെയും 11 വയസ്സ് മുതല്‍ 14 വയസ്സ് വരെയും, 14 വയസ്സ് മുതല്‍ 18 വയസ്സ് വരെയുമാണ് ഇനിയുള്ള വിദ്യാഭ്യാസ രീതി. അതായത് അങ്കണവാടി/ പ്രി പ്രൈമറി, എല്‍ പി, യു പി, ഹൈസ്‌കൂള്‍, ഹൈയര്‍ സെക്കന്റി, പ്ലസ് ടു എന്നിങ്ങനെ നീണ്ടു നിന്നിരുന്ന രീതിയില്‍ നിന്നും എല്‍ പി, യുപി എന്നിവ നീക്കം ചെയ്ത് ഒറ്റ സ്ട്രീമാക്കി മാറ്റി.

പ്രീപ്രൈമറി വിദ്യാഭ്യാസത്തിന് ശേഷം ഒന്നാം ക്ലാസ്സിലേക്ക് അഡ്മിഷന്‍ എടുക്കുന്ന കടമ്പ, പത്താം ക്ലാസ്സിന് ശേഷം പ്ലസ് വണ്ണിന് അഡ്മിഷന്‍ എടുക്കുന്ന കടമ്പകള്‍ എന്നിവയും ഇതില്‍ നിന്നും ഒഴിവായി. ഈ രീതിയില്‍ കുട്ടികളെ കൂടുതല്‍ ശ്രദ്ധയാകര്‍ഷിച്ചതും മാതാപിതാക്കള്‍ക്ക് ടെന്‍ഷന്‍ നല്‍കിയതുമായ മറ്റൊന്ന് അഞ്ചാം ക്ലാസ്സ് വരെയുള്ള പഠനം മാതൃഭാഷയിലായിരിക്കണം എന്നുള്ളതാണ്. കേരളത്തില്‍. കുട്ടികള്‍ക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം നിര്‍ബന്ധമാക്കാന്‍ ശ്രമിക്കുന്ന മാതാപിതാകള്‍ക്ക് ഈ രീതി തിരിച്ചടി തന്നെയാണ്. കുട്ടികളെ മാതൃഭാഷയോട് കൂടുതല്‍ ചേര്‍ത്ത് നിര്‍ത്തും എന്നത് പുതിയ രീതിയുടെ നല്ല വശങ്ങളില്‍ ഒന്നാണ്.

പുതിയ രീതിയില്‍ ശ്രദ്ധേയമാകുന്നത് നിര്‍ബന്ധിത വിദ്യാഭ്യാസത്തിന് പുറമേ കുട്ടികള്‍ക്ക് താല്പര്യമുള്ള തൊഴിലധിഷ്ടിത കോഴ്‌സുകളിലും സാങ്കേതിക വിദ്യയിലും ഊന്നിയ വിദ്യാഭ്യാസമായിരിക്കും എന്നതാണ്. കുട്ടികള്‍ക്ക് അവരവരുടെ അപിരുചിയ്ക്ക് അനുയോജ്യമായ ജോലികള്‍ തിരഞ്ഞെടുക്കുന്നതിന് ഈ രീതി വളരെ ഗുണപ്രദമാണ്. കലാകായിക രംഗത്തിനും പഠനത്തിന് തുല്യമായി പ്രാധാന്യം നല്‍കും.

സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം കോളോജ് വിദ്യാഭ്യാസത്തില്‍ വരുന്ന മാറ്റങ്ങള്‍ കുട്ടികള്‍ക്ക് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഏറെ നല്‍കുന്നതാണ്. ബിരുദം, ബിരുദാനന്തര ബിരുദം എന്നിവ ഒഴിവാക്കി നാലോ അഞ്ചോ വര്‍ഷത്തെ കോഴ്‌സുകളാക്കി മാറ്റും, മാത്രമല്ല ഇടയില്‍ കോഴ്‌സില്‍ നിന്നും അവധിയെടുക്കാനും പിന്നീട് തുടരാനും അവസരമുണ്ടാകും. പുതുതലമുറ വിദ്യാസമ്പന്നരാകുന്നതിന് ഒപ്പം തന്നെ അവരുടെ ജോലി സാധ്യതകള്‍ വര്‍ധിക്കുന്നതും സമൂഹത്തിനും സമ്പദ് വ്യവസ്ഥയ്ക്കും ഗുണം ചെയ്യും.