Home ഭക്ഷണം എന്തുകൊണ്ട് ദോശയും സാമ്പാറും ഹൃദയാരോഗ്യത്തിന് ചേര്‍ന്ന ഭക്ഷണമാകുന്നു

എന്തുകൊണ്ട് ദോശയും സാമ്പാറും ഹൃദയാരോഗ്യത്തിന് ചേര്‍ന്ന ഭക്ഷണമാകുന്നു

മലയാളിയ്ക്ക് പ്രിയമേറിയ പ്രഭാത ഭക്ഷണങ്ങളില്‍ ഒന്നാണ് ദോശയും സാമ്പാറും. ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറ്റവും ഉത്തമമായ ഭക്ഷണമാണ് ദോശയും സാമ്പാറും എന്നും ഒട്ടുമിക്കവര്‍ക്കും അറിയില്ല. അരിയും ഉഴുന്നും ചേര്‍ത്തരച്ച് ഉണ്ടാകുന്ന ദോശയില്‍ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഫാറ്റാണ് അടങ്ങിയിരിക്കുന്നത്. ആരോഗ്യത്തിന് ദോഷം ചെയ്യുന്ന ഒരു തരം കൊഴുപ്പുകളും ഇതില്‍ അടിങ്ങിയിട്ടില്ല.

കുറഞ്ഞ കലോറിയും വേഗത്തില്‍ ദഹിക്കാന്‍ കഴിയുന്നതും ദോശയുടെ പ്രത്യേകതയാണ്. ഇത് ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ എളുപ്പത്തിലാക്കുന്നു. സാമ്പാറില്‍ അടങ്ങിയ പലതരം പച്ചക്കറികള്‍ പ്രഭാത ഭക്ഷണത്തെ ഒന്ന് കൂടി ആരോഗ്യ സമ്പന്നമാക്കുന്നു. പ്രഭാത ഭക്ഷണം ദിവസം മുഴുവനുമുള്ള ഊര്‍ജം ശരീരത്തിന് നല്‍കുന്നതിനാല്‍ ദോശയും സാമ്പാറും മലയാളികള്‍ക്കെന്നല്ല ഏവര്‍ക്കും അനുയോജ്യമായ ഭക്ഷമാണ്.

കൊഴുപ്പ് അഥവാ കലോറി അടങ്ങിയ ഭക്ഷണമാണ് ഹൃദയത്തിന്റെ ആരോഗ്യത്തിന് വില്ലനായി വരുന്നത്. എന്നാല്‍ ദോശയിലും സാമ്പാറിലും കൊഴുപ്പിന്റെ അംശം തെല്ലും വരുന്നില്ല, മാത്രമല്ല പച്ചക്കറികളുടെ ഉപയോഗം കൂടുതല്‍ ആരോഗ്യം കൈവരിക്കുന്നതിന് സഹായിക്കും. ആഴ്ച്ചയില്‍ ഒന്നോ രണ്ടോ ദിവസം ദോശ നിങ്ങളുടെ പ്രഭാത ഭക്ഷമായി തിരഞ്ഞെടുക്കൂ,, കൂടുതല്‍ ആരോഗ്യവാന്മാരായിരിക്കൂ..