Home ആരോഗ്യം വേനലാണ്. ചര്‍മ്മം സംരക്ഷിക്കാന്‍‌ ചില വഴികള്‍.

വേനലാണ്. ചര്‍മ്മം സംരക്ഷിക്കാന്‍‌ ചില വഴികള്‍.

Summer heat on the thermometer

വേനലിൽ ചര്‍മ്മ സംരക്ഷണത്തിന്‍റെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. കൂടുതല്‍ നേരം സൂര്യപ്രകാശം ഏല്‍ക്കാതെ നോക്കണം. വെയിലേറ്റ് ചര്‍മ്മത്തിന്‍റെ നിറം മങ്ങാന്‍ സാധ്യതയുണ്ട്. വേനല്‍ക്കാലത്ത് ചര്‍മ്മം സംരക്ഷിക്കാനുള്ള‌ ചില വഴികള്‍ നോക്കാം.
ധാരാളം വെള്ളം കുടിക്കുക.
വേനല്‍ക്കാലത്ത് വെള്ളം ധാരാളം കുടിക്കുന്നത് നല്ലതാണ്. ചര്‍മ്മത്തിന് അത് ഏറെ ഗുണം ചെയ്യും. അതിനാല്‍ വേനല്‍ക്കാലത്ത് പുറത്തുപോകുമ്പോള്‍‌ ഒരു കുപ്പി വെള്ളം കൈയില്‍ കരുതുന്നത് നല്ലതാണ്.


വേനല്‍ക്കാലത്ത് പുറത്തുപോകുമ്പോള്‍ ഉറപ്പായും സണ്‍സ്ക്രീന്‍ ലോഷന്‍‌ പുരട്ടുക. പ്രത്യേകിച്ച് ഉച്ചയ്ക്ക് 12 മുതല്‍ 3 മണി വരെ പുറത്തേക്ക് പോകുമ്പോള്‍. നല്ല ടോണര്‍ എന്തെങ്കിലും ഉപയോഗിക്കുന്നതും ചര്‍മ്മ സംരക്ഷണത്തിന് നല്ലതാണ്.
വളരെ നേർത്ത മേക്കപ്പ് മാത്രം വേനല്‍ക്കാലത്ത് ഇടാന്‍ ശ്രദ്ധിക്കുക. ഒരുപാട് മേക്ക് അപ്പ് ഇടുന്നത് ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് കാരണം ആകാം.
നാളികേരവെള്ളം മുഖത്തും കഴുത്തിലും പുരട്ടുന്നത് ചര്‍മം നിറം വെക്കുന്നതിന് സഹായിക്കും.
തൈരും തക്കാളി നീരും തേനും തുല്യ അളവില്‍ മുഖത്ത് പുരട്ടുന്നതും നിറം വര്‍ധിപ്പിക്കാന്‍ സഹായിക്കും.
ഒരു ടേബിള്‍ സ്പൂണ്‍ തൈരില്‍ ഒരു ടീസ്പൂണ്‍ അരിപ്പൊടി മിക്‌സ് ചെയ്ത് മുഖത്തു പുരട്ടി 15 മിനിറ്റിനു ശേഷം ഇളം ചൂടുവെള്ളത്തില്‍ മുഖം കഴുകുന്നതു നിറം വര്‍ധിപ്പിക്കാന്‍ സഹായിക്കും.
പഴങ്ങള്‍ ധാരാളം കഴിക്കുന്നത് നല്ലതാണ്. പഴച്ചാറുകള്‍, ജ്യൂസ് എന്നിവ വേനല്‍ക്കാലത്ത് കുടിക്കുന്നത് ചര്‍മ്മത്തിന് നല്ലതാണ്.