Home അറിവ് വാഹനങ്ങൾക്കും നക്ഷത്രപദവി. ഇനി സുരക്ഷ റേറ്റിംഗ് നോക്കി വാഹനം തിരഞ്ഞെടുക്കാം

വാഹനങ്ങൾക്കും നക്ഷത്രപദവി. ഇനി സുരക്ഷ റേറ്റിംഗ് നോക്കി വാഹനം തിരഞ്ഞെടുക്കാം

ഇന്ത്യയിലെ വാഹനങ്ങള്‍ക്ക് ക്രാഷ് ടെസ്റ്റുകളിലെ പ്രകടനത്തെ അടിസ്ഥാനമാക്കി സ്റ്റാര്‍ റേറ്റിംഗ് നല്‍കുന്നതിനുള്ള ഭാരത് NCAP ( ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം ) അവതരിപ്പിക്കുന്നതിനുള്ള കരട് GSR വിജ്ഞാപനത്തിന് കേന്ദ്ര ഉപരിതല ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി അംഗീകാരം നല്‍കി..

സുരക്ഷിത വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിനായി ഇന്ത്യയിലെ OEM-കള്‍ക്കിടയില്‍ ആരോഗ്യകരമായ മത്സരം പ്രോത്സാഹിപ്പിക്കുന്നതിനും, സ്റ്റാര്‍ റേറ്റിംഗിനെ അടിസ്ഥാനമാക്കി സുരക്ഷിതമായ കാറുകള്‍ തിരഞ്ഞെടുക്കാന്‍ ഉപഭോക്താക്കളെ അനുവദിക്കുന്നതിനുമുള്ള ഉപഭോക്തൃ കേന്ദ്രീകൃത പ്ലാറ്റ്‌ഫോമായി ഭാരത്-NCAP പ്രവര്‍ത്തിക്കുമെന്ന് ട്വീറ്റുകളിലൂടെ അദ്ദേഹം പറഞ്ഞു.

ക്രാഷ് ടെസ്റ്റ് അടിസ്ഥാനമാക്കിയുള്ള ഇന്ത്യന്‍ കാറുകളുടെ സ്റ്റാര്‍ റേറ്റിംഗ്, ഘടനാപരമായ സുരക്ഷയും യാത്രക്കാരുടെ സുരക്ഷയും ഉറപ്പാക്കുന്നതിന് മാത്രമല്ല, ഇന്ത്യന്‍ വാഹനങ്ങളുടെ കയറ്റുമതി നിലവാരം വര്‍ദ്ധിപ്പിക്കുന്നതിലും വളരെ നിര്‍ണായകമാണെന്ന് മന്ത്രി പറഞ്ഞു.

നിലവിലുള്ള ഇന്ത്യന്‍ ചട്ടങ്ങള്‍ കണക്കിലെടുത്ത്, ഭാരത് NCAP-യുടെ ടെസ്റ്റിംഗ് പ്രോട്ടോക്കോള്‍, ആഗോള ക്രാഷ് ടെസ്റ്റ് പ്രോട്ടോക്കോളുകളുമായി സമന്വയിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. OEM കള്‍ക്ക് അവരുടെ വാഹനങ്ങള്‍ ഇന്ത്യയുടെ ആഭ്യന്തര ടെസ്റ്റിംഗ് സൗകര്യങ്ങളില്‍ പരീക്ഷിക്കാന്‍ ഇത് വഴി സാധിക്കും