Home അറിവ് നിരന്തരമായ ശരീരവേദന മൂലം ...

നിരന്തരമായ ശരീരവേദന മൂലം ബുദ്ധിമുട്ടാറുണ്ടോ. കാരണങ്ങൾ അറിയാം

ശരീര വേദനയ്ക്ക് പല കാരണങ്ങൾ ഉണ്ടാകാം. ചിലപ്പോൾ ഭാരിച്ച ജോലി ശരീര വേദനയ്ക്ക് കാരണമാകാം. എന്നാൽ നിരന്തരമായ ശരീരവേദ മൂലം ബുദ്ധിമുട്ടാറുണ്ടോ?. അങ്ങനെയുള്ളവർ അറിഞ്ഞിരിക്കേണ്ട ഏറ്റവും സാധാരണമായ ചില കാരണങ്ങളെക്കുറിച്ച് അറിയാം.

ഉറക്കക്കുറവ്: എല്ലാ ദിവസവും കുറഞ്ഞത് 6 മുതൽ 8 മണിക്കൂർ വരെ ഉറക്കം ആവശ്യമാണ്. ഉറങ്ങുമ്പോൾ, ശരീരം അതിന്റെ ഊർജ്ജ സ്രോതസ്സുകളെ പുനരുജ്ജീവിപ്പിക്കുകയും നിങ്ങളെ ഉന്മേഷരാക്കുകയും ചെയ്യുന്നു. ഉറക്കക്കുറവ് ആവശ്യമായ ഊർജ അഭാവത്തിലേക്കും, ഇത് വേദനയ്ക്കും കാരണമാകും.

നിർജ്ജലീകരണം: ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുകയോ, അല്ലെങ്കിൽ കുടിക്കുന്നതിനേക്കാൾ കൂടുതൽ വെള്ളം നഷ്ടപ്പെടുകയോ ചെയ്യുമ്പോൾ ശരീരത്തിലെ ജലാംശം കുറയുന്നു. ഈ ഘടകങ്ങളെല്ലാം നിങ്ങൾക്ക് ക്ഷീണവും വേദനയും നൽകും.

സമ്മർദത്തിലായിരിക്കുന്നു: നിരന്തരമായ സമ്മർദം നിറഞ്ഞ ജീവിതശൈലി ശരീരത്തെ ക്ഷീണിപ്പിക്കുന്നു. രോഗപ്രതിരോധ ശേഷി കുറയുന്നതിനാൽ വ്യക്തി ദുർബലനാകുകയും അണുബാധയ്ക്കുള്ള സാധ്യത വർധിക്കുകയും ചെയ്യും. ഇതെല്ലാം രോഗിക്ക് ശരീരവേദനയുണ്ടാക്കാം.രക്തത്തിൽ ഇരുമ്പിന്റെ അഭാവം:

ഇരുമ്പിന്റെ അഭാവം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഓക്‌സിജന്റെയും പോഷകങ്ങളുടെയും അളവ് കുറയുന്നതിന് കാരണമാകുന്നു, ഇതുമൂലം ക്ഷീണവും വേദനയും അനുഭവപ്പെടുന്നു.

വൈറ്റമിൻ ഡിയുടെ കുറവ്: വൈറ്റമിൻ ഡിയുടെ കുറവ് വിട്ടുമാറാത്ത ശരീരവേദനയുടെ കാരണങ്ങളിലൊന്നാണ്.

ക്രോണിക് ഫാറ്റിഗ് സിൻഡ്രോം: നല്ല ക്ഷീണം തോന്നുമ്പോൾ കുറച്ച് വിശ്രമിക്കുക. എന്നിട്ടും മാറുന്നില്ല എങ്കിൽ അത് ക്രോണിക് ഫാറ്റിഗ് സിൻഡ്രോം ആയിരിക്കാം.

സന്ധിവാതം: സന്ധിവാതം അല്ലെങ്കിൽ ശരീരത്തിലെ സന്ധികളുടെ വീക്കം എന്നിവയും വേദനയ്ക്ക് കാരണമാകും.

ജലദോഷവും പനിയും: ജലദോഷം അല്ലെങ്കിൽ പനി പോലുള്ള വൈറൽ അണുബാധകളുടെ ഒരു സാധാരണ ലക്ഷണമാണ് ശരീര വേദന.