Home അറിവ് നാവികസേനയ്ക്ക് മറ്റൊരു അന്തര്‍വാഹിനി കൂടി; ഐഎന്‍എസ് വേല കമ്മീഷന്‍ ചെയ്തു

നാവികസേനയ്ക്ക് മറ്റൊരു അന്തര്‍വാഹിനി കൂടി; ഐഎന്‍എസ് വേല കമ്മീഷന്‍ ചെയ്തു

ന്ത്യൻ നാവിക സേനയ്ക്ക് കരുത്തുപകർന്ന് സ്‌കോർപിയൻ ക്ലാസ് അന്തർവാഹിനികളിൽ നാലാമത്തേതായ ഐഎൻഎസ് വേല കമ്മീഷൻ ചെയ്തു. പ്രോജക്ട് 75ന്റെ ഭാഗമായാണ് സ്‌കോർപിയൻ ക്ലാസ് അന്തർവാഹിനികൾ ഇന്ത്യയിൽ നിർമ്മിക്കുന്നത്. ഇത്തരത്തിൽ ആറു അന്തർവാഹിനികൾ നിർമ്മിക്കാനാണ് പദ്ധതി.

ഫ്രഞ്ച് സഹകരണത്തോടെ നിർമ്മിക്കുന്ന സ്‌കോർപിയൻ ക്ലാസ് അന്തർവാഹിനികളിൽ നാലാമത്തേതാണ് ഐഎൻഎസ് വേല. മുംബൈയിലെ മസഗോൺ ഡോക്ക് യാർഡിൽ നാവികസേനാ മേധാവി കരംബീർ സിങ്ങാണ് ഐഎൻഎസ് വേല കമ്മീഷൻ ചെയ്തത്. ഇതിന് പുറമേ സ്‌കോർപിയൻ ക്ലാസ് അന്തർവാഹിനികളിൽ കാൽവരി, ഖണ്ഡേരി, കരഞ്ച് എന്നിവയാണ് പുറത്തിറക്കിയത്.

കടൽമാർഗമുള്ള ഏത് ശത്രുനീക്കത്തെയും ചെറുക്കാൻ ശേഷിയുള്ളതാണ് ഐഎൻഎസ് വേല. അത്യാധുനിക ആയുധങ്ങളാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. തദ്ദേശീയമായി നിർമ്മിച്ച ബാറ്ററി സെല്ലുകളാണ് അന്തർവാഹിനിക്ക് കരുത്തുപകരുക. 1973ൽ ഇതേ പേരിൽ മറ്റൊരു അന്തർവാഹിനി കമ്മീഷൻ ചെയ്തിരുന്നു. 37 വർഷം ഇന്ത്യൻ നാവികസേനയുടെ ഭാഗമായിരുന്ന അന്തർവാഹിനി 2010ലാണ് ഡീകമ്മീഷൻ ചെയ്തത്. പതിറ്റാണ്ടുകളോളം ഇന്ത്യൻ നാവികസേനയ്ക്ക് വേണ്ടി സേവനം അനുഷ്ഠിച്ച ഈ അന്തർവാഹിനിയോടുള്ള ആദര സൂചകമായാണ് പുതിയ അന്തർവാഹിനിക്കും ഈ പേര് നൽകിയത്.