Home അറിവ് പാചക വാതക വില വീണ്ടും കൂട്ടി; 25 രൂപയുടെ വര്‍ധന

പാചക വാതക വില വീണ്ടും കൂട്ടി; 25 രൂപയുടെ വര്‍ധന

പാചക വാതക വിലയില്‍ വീണ്ടും വര്‍ധന. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള എല്‍പിജി സിലിണ്ടറിന് 25 രൂപയാണ് വര്‍ധിച്ചത്. വില വര്‍ധന ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇതോടെ 14.2 കിലോ ഗ്യാസിന് കൊച്ചിയില്‍ 726 രൂപയായി വില. തിരുവനന്തപുരത്ത് 728.50 രൂപയും കോഴിക്കോട് 728 രൂപയുമാണ് വില.

വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിന്‍ഡറിന്റെ വില ദിവസങ്ങള്‍ക്ക് മുന്‍പ് കമ്പനികള്‍ കൂട്ടിയിരുന്നു. 19 കിലോഗ്രാമിന്റെ സിലിന്‍ഡറിന് 191 രൂപയാണ് കൂടിയത്. ഇതോടെ 1335.50 രൂപയില്‍ നിന്ന് 1528.50 രൂപയിലേക്കാണ് വില വര്‍ധിച്ചത്.

ഈ വര്‍ഷം ആദ്യം വാണിജ്യ സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും വിലയില്‍ മാറ്റം വരുത്തിയിരിക്കുന്നത്. നവംബറില്‍ 1,241 രൂപയായിരുന്നു വാണിജ്യ സിലിണ്ടറിന്റെ വില. അഞ്ചുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഡിസംബര്‍ രണ്ടിന് പാചക വാതക വില വര്‍ധിപ്പിച്ചത്. എണ്ണ വിപണന കമ്പനികള്‍ വാണിജ്യ വാതകത്തിന്റെ നിരക്ക് വര്‍ദ്ധിപ്പിച്ചതാണ് വിലവര്‍ധനവിന് കാരണമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.