പ്രമുഖ ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കളായ ഓപ്പോ തങ്ങളുടെ ഏറ്റവും പുതിയ ഫൈവ്ജി സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ഇറക്കി. എ സീരിസില്‍ കൂടുതല്‍ പുതുമകളുള്ള എ53എസ്ഫൈവ്ജി എന്ന പേരിലുള്ള ഫോണിന്റെ രണ്ടു വേരിയന്റുകളാണ് കമ്പനി അവതരിപ്പിച്ചത്. ഇവ മേയ് രണ്ടു മുതല്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകും.
14,990 രൂപ വിലയുള്ള ബേസ് മോഡലിന് 128ജിബി സ്റ്റോറേജ് കപാസിറ്റി ഉണ്ട്. ആറ് ജിബി റാമാണ്് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. 16,990 രൂപ വിലയുള്ള മറ്റൊരു മോഡലിനും സ്റ്റോറേജ് കപാസിറ്റി സമാനമാണ്. എന്നാല്‍ എട്ട് ജിബി വരെയാണ് ഇതിന്റെ റാം. ക്രിസ്റ്റല്‍ ബ്ലൂവിലും കറുപ്പ് നിറത്തിലുമുള്ള ഫോണുകള്‍ ഫല്‍പ്പ്കാര്‍ട്ടിലും പ്രമുഖ ചില്ലറ വില്‍പ്പനകേന്ദ്രങ്ങളിലും ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.
ട്രിപ്പിള്‍ റിയര്‍ ക്യാമറയില്‍ 13 എംപിയുടെ മെയ്ന്‍ ക്യാമറയാണ് ഏറ്റവും വലിയ പ്രത്യേകത. രണ്ട് എംപിയുടെ പോര്‍ട്രേറ്റ് ക്യാമറ, രണ്ട് എംപിയുടെ മാക്രോ ക്യാമറ എന്നിവയാണ് മറ്റ് സവിശേഷതകള്‍. എട്ട് എംപി വരെയുള്ളതാണ് സെല്‍ഫി ക്യാമറ. മീഡിയടെക് ഡൈമെന്‍സിറ്റി 700 ചിപ്പ് സെറ്റാണ് ഇതിന് കരുത്തുപകരുന്നത്. 5000 എംഎഎച്ച് ബാറ്ററിയാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. കൂടുതല്‍ നേരം ഫോണ്‍ ഉപയോഗിക്കാന്‍ ഇതുവഴി സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.