Home ആരോഗ്യം കോവിഡ് കാലത്ത് പ്രതിരോധശേഷി കൂട്ടാന്‍ സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാം

കോവിഡ് കാലത്ത് പ്രതിരോധശേഷി കൂട്ടാന്‍ സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാം

കൊറോണക്കാലത്ത് നമ്മള്‍ ഏറ്റവുമധികം കഴിക്കേണ്ടത് പ്രതിരോധശേഷി കൂടാനുള്ള ആഹാരമാണ്. അതുകൊണ്ട് സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. മറ്റേതൊരു പോഷകളെയും പോലെ തന്നെ ശരീരത്തിന് ഏറ്റവും അത്യാവശ്യമായ ഒരു ധാതുവാണ് സിങ്ക്.

നാഡീവ്യവസ്ഥയുടെ പ്രവര്‍ത്തനം, തലച്ചോറിന്റെ പ്രവര്‍ത്തനം തുടങ്ങിയവയൊക്കെ മെച്ചപ്പെടുത്താന്‍ സിങ്ക് സഹായിക്കും. സിങ്ക് അടങ്ങിയിരിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

മുട്ടയാണ് ഈ പട്ടികയിലെ സൂപ്പര്‍സ്റ്റാര്‍. പോഷകങ്ങളുടെ കലവറയാണ് മുട്ട. വിറ്റാമിന്‍ എ, ബി, ഡി, ഇ, സി എന്നിവ ഇതില്‍ അടങ്ങിയിരിക്കുന്നു. ഒപ്പം കാല്‍സ്യം, സോഡിയം, പൊട്ടാസ്യം, മഗ്‌നീഷ്യം, ഇരുമ്പ് എന്നിവയും മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. ഒരു വലിയ മുട്ടയില്‍ അഞ്ച് ശതമാനത്തോളം സിങ്ക് അടങ്ങിയിട്ടുണ്ട് എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

ശരീരത്തിലെ ജലാംശം നില നിര്‍ത്താന്‍ ഏറെ സഹായകമായ ഒന്നാണ് തണ്ണിമത്തന്‍ എന്ന ചക്കരമത്തന്‍. നമ്മള്‍ വെറുതേ തുപ്പിക്കളയുന്ന തണ്ണിമത്തന്‍ കുരുവും ആരോഗ്യത്തിന് നല്ലതാണത്രേ. തണ്ണിമത്തന്‍ കുരുവില്‍ സിങ്ക് ഉള്‍പ്പെടെയുള്ള വിവിധതരം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.

ബ്ലൂബെറിയാണ് ഈ പട്ടികയിലെ മൂന്നാമന്‍. നിരവധി ആന്റിഓക്‌സിഡന്റുകളും സിങ്കും ഇവയില്‍ അടങ്ങിയിരിക്കുന്നു. സിങ്ക് ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് പയര്‍വര്‍ഗങ്ങള്‍. ഇതില്‍ കൊഴുപ്പ് കുറവാണ്, മറ്റ് അവശ്യ പോഷകങ്ങളായ പ്രോട്ടീന്‍, ഫൈബര്‍ എന്നിവയും അടങ്ങിയിട്ടുണ്ട്.

കശുവണ്ടിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സിങ്ക്, അയണ്‍, വിറ്റാമിന്‍ കെ, വിറ്റാമിന്‍ എ എന്നിവ ധാരാളമായി അടങ്ങിയ ഒന്നാണ് കശുവണ്ടി. 28 ഗ്രാം കശുവണ്ടിയില്‍ 1.6 മില്ലിഗ്രാം സിങ്ക് അടങ്ങിയിട്ടുണ്ട്.