Home ആരോഗ്യം സ്ത്രീകള്‍ക്ക് ആര്‍ത്തവസമയത്ത് കൂടുതല്‍ ബ്ലീഡിങ്, പുരുഷന് ഉദ്ധാരണക്കുറവ്; ഡോക്ടറുടെ കുറിപ്പ് വായിക്കാം

സ്ത്രീകള്‍ക്ക് ആര്‍ത്തവസമയത്ത് കൂടുതല്‍ ബ്ലീഡിങ്, പുരുഷന് ഉദ്ധാരണക്കുറവ്; ഡോക്ടറുടെ കുറിപ്പ് വായിക്കാം

കോവിഡിനെ ചെറുക്കാന്‍ എല്ലാവരിലേക്കും വാക്സിന്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യപ്രവര്‍ത്തകരും ഭരണകൂടങ്ങളും. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ ചിലര്‍ കോവിഡിനെതിരെ വ്യാജ പ്രചരണങ്ങള്‍ നടത്തുകയാണ്. ഇത് പലരേയും ആശയക്കുഴപ്പത്തിലാക്കുന്നു.

മാസമുറ സമയത്ത് കൂടുതല്‍ ബ്ലീഡിംഗ് ഉണ്ടാവുക, ആണുങ്ങളില്‍ ഉദ്ധാരണ ശേഷി കുറവ്, ഗര്‍ഭധാരണത്തെ ബാധിക്കും തുടങ്ങി നിരവധി വ്യാജ സന്ദേശങ്ങളാണ് പ്രചരിക്കുന്നത്. ഇതൊക്കെ വിശ്വസിച്ച് വാക്സിന്‍ എടുക്കാന്‍ മടികാണിക്കുന്നവരുമുണ്ട്.

ഇതുമായി ബന്ധപ്പെട്ട് ഡോ സുല്‍ഫി നൂഹ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഇത്തവണ ‘ചതിയന്‍ ചന്തു’ നമ്മുടെ ‘കൊവിഡ് വാക്‌സിന്‍’ ആണെന്നും, പാണന്മാര്‍ പറഞ്ഞുപരത്തിയ കാര്യങ്ങളില്‍ ചിലതൊക്കെ അത്ഭുതപ്പെടുത്തിയെന്ന് ഡോക്ടര്‍ കുറിപ്പില്‍ പറയുന്നു.

ഡോക്ടറുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ചുവടെ

ചന്തുവിനെ ആരെങ്കിലും പോര, എല്ലാവരും അറിയണം??
————–—————-———-———————–_———–
ചതിയന്‍ ചന്തുവിനെ കുറിച്ച് പാണന്‍മാര്‍ നാട്ടില്‍ ധാരാളം കഥകള്‍ പറഞ്ഞു നടപ്പുണ്ട്.
ചന്തുവിനെ ആരെങ്കിലും അറിയണം.
ഇത്തവണ ‘ചതിയന്‍ ചന്തു’ നമ്മുടെ ‘കോവിഡ് വാക്‌സിന്‍’ ആണെന്ന് മാത്രം.
ഏറ്റവും പുതിയത് സ്ത്രീകളിലെ മെന്‍സസ് വ്യത്യാസങ്ങള്‍! കോവിഡ് വാക്‌സിന്‍ അങ്ങനെയും ചെയ്യുമത്രേ!
പാന്‍ഡെമികിന് ഏതാണ്ടൊക്കെ അറുതി വരാന്‍ തുടങ്ങിയെങ്കില്‍ അതിന്റെ മുഖ്യകാരണം ഈ ചതിയന്‍ ചന്തു തന്നെയാണ്.
പാണന്മാര്‍ പറഞ്ഞുപരത്തിയ ചില കാര്യങ്ങളില്‍ ചിലതൊക്കെ അത്ഭുതപ്പെടുത്തി.
ആണുങ്ങളില്‍ ഉദ്ധാരണശേഷി കുറവ്
സ്ത്രീകള്‍ ഗര്‍ഭിണികള്‍ ആകില്ല.
പന്നി മാംസത്തില്‍ നിന്നാണ് ഈ വാക്‌സിനൊക്കെ സൃഷ്ടിച്ചിരിക്കുന്നത്.
ഏറ്റവും പുതിയത് സ്ത്രീകളില്‍ മാസമുറസമയത്ത് കൂടുതല്‍ ബ്ലീഡിങ് ഉണ്ടാക്കുന്നുവെന്നുള്ള ചില റിപ്പോര്‍ട്ടുകള്‍.
ഉദ്ധാരണശേഷി പ്രത്യുല്‍പാദനം ഇവയൊക്കെ ധാരാളം ചര്‍ച്ച ചെയ്തതാണ്
ഇതിലൊന്നും ഒരുര്‍ത്ഥവുമില്ലായെന്ന് വളരെ വ്യക്തവും.
സ്ത്രീകളില്‍ മാസമുറ സമയത്ത് ബ്ലീഡിങ് കൂടുന്നതിനെ കുറിച്ചാണ് പുതിയ ചില വിശകലനങ്ങള്‍.
വാക്‌സിനേഷന്‍ എടുത്ത സ്ത്രീകളില്‍ കുത്തിവെപ്പിനെ തുടര്‍ന്ന് ആദ്യ മാസത്തില്‍ കൂടുതല്‍ ബ്ലീഡിങ് ഉണ്ടാകുന്നുവെന്ന് ചില റിപ്പോര്‍ട്ടുകളുണ്ട് എന്നുള്ളത് സത്യം.
ഇംഗ്ലണ്ടില്‍ ഏതാണ്ട് മുപ്പതിനായിരത്തോളം റിപ്പോര്‍ട്ടുകളാണ് ഉണ്ടായത്.
എന്നാല്‍ ആദ്യത്തെ മാസത്തെ ഉയര്‍ന്ന തോതിലുള്ള രക്തസ്രാവത്തിന് ശേഷം അടുത്ത മാസങ്ങളില്‍ എല്ലാം തന്നെയും മാസമുറ വീണ്ടും പഴയപടിയാകുന്നതാണ് കണ്ടെത്തിയത്.
എന്നുമാത്രമല്ല ഗര്‍ഭധാരണത്തില്‍,
കുഞ്ഞിന്റെ വളര്‍ച്ചയില്‍ ഒന്നുംതന്നെ വാക്‌സിനേഷന്‍ വ്യതിയാനങ്ങള്‍ ഉണ്ടാക്കുന്നില്ല .
ജീവന്‍ രക്ഷിക്കുന്ന വാക്‌സിനേഷനിലെ ഈ ചെറിയ ചെറിയ കാര്യങ്ങള്‍ തള്ളിക്കളയുക തന്നെ വേണം
കൂടുതല്‍ പഠനങ്ങള്‍ എല്ലാ മേഖലയിലും ഉണ്ടാകുന്നത് വളരെ നന്ന്
ലഭ്യമായ വിവരങ്ങളെല്ലാം കാണിക്കുന്നത് വാക്‌സിന്‍ ശരീരത്തില്‍ പ്രവര്‍ത്തിക്കുമ്പോളുണ്ടാകുന്ന ഇമ്മ്യൂണോളജിക്കല്‍ വ്യതിയാനങ്ങള്‍ മെന്‍സ്തുറേഷന്‍ നിയന്ത്രിക്കുന്ന ഹോര്‍മോണുകളിലും താല്‍ക്കാലികമായി ചെറിയ വ്യതിയാനങ്ങള്‍ ഉണ്ടാക്കുന്നു.
ഏറ്റവും പ്രധാനം ഇതു ഗര്‍ഭധാരണത്തിനും ,ഗര്‍ഭധാരണശേഷിയിലും , ഗര്‍ഭസ്ഥശിശുവിനും ലവലേശം ബാധിക്കുന്നില്ലായെന്നുള്ളതാണ്
കുത്തിവയ്പ്പ് കഴിഞ്ഞ് ആദ്യത്തെ മാസം, വളരെ ചുരുക്കം, സ്ത്രീകളില്‍ ഒരല്പം ബ്ലീഡിങ് കൂടുന്നു .
അത്രതന്നെ.
വാക്‌സിന്‍ ഗുരുതര രോഗം തടയുന്നു ,മരണം തടയുന്നു. ഇക്കാര്യത്തില്‍ വളരെ വളരെ വ്യക്തമായ സുദൃഢമായ റിപ്പോര്‍ട്ടുകള്‍ ലോകവ്യാപകമായി ലഭ്യമാണ്.
അതെ.
പുതുതായി പറഞ്ഞ ഈ മെന്‍സ്ടുറല്‍ വ്യതിയാനങ്ങളും വളരെ വളരെ അപ്രസക്തം
ചന്തുവിനെ ആരെങ്കിലും അറിയണം.
അയ്യോ തെറ്റി.
ആരെങ്കിലും പോരാ ചന്തുവിനെ എല്ലാവരും അറിയണം
അറിയണ്ടേ!