Home ആരോഗ്യം പ്രതിരോധശേഷി കൂട്ടാനും ദഹനപ്രശ്‌നങ്ങള്‍ അകറ്റാനും ഇതാ ഒരു സ്‌പെഷല്‍ ചായ

പ്രതിരോധശേഷി കൂട്ടാനും ദഹനപ്രശ്‌നങ്ങള്‍ അകറ്റാനും ഇതാ ഒരു സ്‌പെഷല്‍ ചായ

തുളസിയും ഇഞ്ചിയും ധാരാളം ആരോഗ്യഗുണങ്ങള്‍ ഉള്ള ചെടിയാണ്. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ദഹന പ്രശ്‌നങ്ങള്‍ അകറ്റാനുമെല്ലാം തുളസിയും ഇഞ്ചിയും ചേര്‍ത്ത ചായ മികച്ചതാണെന്ന് പഠനങ്ങള്‍ പറയുന്നു.

ഈ ചായ പതിവായി കുടിക്കുന്നത് ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് ഫലപ്രദമാണ്. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഈ ഡിറ്റോക്‌സ് ഡ്രിങ്ക് ഫലപ്രദമാണ്.

ഇഞ്ചി തുളസി ചായ കുടിക്കുന്നത് ആര്‍ത്തവ പ്രശ്‌നങ്ങള്‍ അകറ്റാന്‍ സഹായിക്കം. വായില്‍ ഉണ്ടാകുന്ന ദോഷകരമായ ബാക്ടീരിയകള്‍ക്കും അണുക്കള്‍ക്കുമെതിരെ പോരാടാന്‍ സഹായിക്കുന്ന ആന്റിമൈക്രോബിയല്‍ ഗുണങ്ങള്‍ തുളസിയില്‍ അടങ്ങിയിട്ടുണ്ട്.

ഭക്ഷണ ശേഷം ഈ ഡ്രിങ്ക് കുടിക്കുന്നത് ഭക്ഷണം പൂര്‍ണ്ണമായും വേഗത്തില്‍ ദഹിക്കുന്നതിന് സഹായിക്കുന്നു. ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ തുളസി ചായ സഹായിക്കുന്നു. പ്രമേഹമുള്ളവര്‍ ദിവസവും തുളസി ചായ കുടിക്കുന്നത് ശീലമാക്കാം. ചായ തയ്യാറാക്കുമ്പോള്‍ മധുരം ചേര്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.