Home ആരോഗ്യം ‘ഒ’ രക്തഗ്രൂപ്പുള്ളവര്‍ക്ക് കോവിഡ് പിടിപെടാനുള്ള സാധ്യത കുറവ്; പഠനറിപ്പോര്‍ട്ട് പുറത്ത്

‘ഒ’ രക്തഗ്രൂപ്പുള്ളവര്‍ക്ക് കോവിഡ് പിടിപെടാനുള്ള സാധ്യത കുറവ്; പഠനറിപ്പോര്‍ട്ട് പുറത്ത്

Pouches of donated blood in hospital

‘ഒ’ രക്തഗ്രൂപ്പുള്ള ആളുകള്‍ക്ക് കൊവിഡ് വൈറസ് ബാധിക്കാനുള്ള സാധ്യത കുറവാണെന്ന് പുതിയ പഠനം. ‘ബ്ലഡ് അഡ്വാന്‍സസ് ‘ ജേണലില്‍ പ്രസിദ്ധീകരിച്ച രണ്ട് പഠനങ്ങളിലാണ് ഇതേ കുറിച്ച് പറയുന്നത്. മറ്റ് രക്തഗ്രൂപ്പുകാരുമായി താരതമ്യം ചെയ്യുമ്പോള്‍ ‘ഒ’ ബ്ലഡ് ഗ്രൂപ്പുക്കാര്‍ക്ക് കൊവിഡ് പിടിപെടാനുള്ള സാധ്യത കുറവാണെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു.

ആദ്യ പഠനത്തില്‍, 2.2 ദശലക്ഷം വരുന്ന സാധാരണ ജനസംഖ്യയില്‍ നിന്നും 4,73,000 കോവിഡ് -19 പോസിറ്റീവ് വ്യക്തികളുടെ വിവരങ്ങള്‍ ഡാനിഷ് ആരോഗ്യ രജിസ്ട്രി ഡാറ്റയില്‍ നിന്നും ആദ്യ ടീം ശേഖരിച്ചു. ‘ഒ’ ഗ്രൂപ്പില്‍പെട്ടവര്‍ക്ക് കൊവിഡ് പോസിറ്റീവ് ഫലങ്ങള്‍ കുറവാണെന്ന് കണ്ടെത്തി. അതേസമയം ‘എ’, ‘എ.ബി.’ ഗ്രൂപ്പില്‍ ഉള്ളവര്‍ക്ക് രോഗബാധ കൂടുതലായി കാണപ്പെട്ടു. അതേസമയം ഈ മൂന്ന് ഗ്രൂപ്പുകളിലും അണുബാധയുടെ നിരക്ക് സമാനമായിരുന്നു.

ഈ വിഷയത്തില്‍ കൂടുതല്‍ പഠനം വേണമെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നതെന്ന് ‘ലൈവ്മിന്റ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടാമത്തെ പഠനത്തില്‍ വാന്‍കൂവിലെ ഒരു ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലായ 95 കൊവിഡ് രോഗികളെ ഗവേഷകര്‍ പരിശോധിച്ചു.

‘ഒ’, ‘ബി’ ഗ്രൂപ്പുകളില്‍ ഉള്ളവരേക്കാള്‍ ‘എ’, ‘എ.ബി.’ രക്ത ഗ്രൂപ്പുകളില്‍ ഉള്ളവര്‍ക്ക് കടുത്ത ലക്ഷണങ്ങളുണ്ടെന്ന് ?ഗവേഷകര്‍ കണ്ടെത്തി. മാത്രമല്ല, ഈ രക്ത ഗ്രൂപ്പുകാര്‍ ‘ഒ’ ഗ്രൂപ്പുകാരെ അപേക്ഷിച്ച് കൂടുതല്‍ ദിവസം വെന്റിലേറ്ററില്‍ കഴിയേണ്ടിവന്നുവെന്നും പഠനത്തിലുണ്ട്.

കൂടാതെ എ, എബി രക്തഗ്രൂപ്പുകാരില്‍ വൃക്ക തകരാര്‍ കണ്ടുവരുന്നതായും പഠനത്തില്‍ പറയുന്നു. ഒരു രക്തഗ്രൂപ്പിന് മാത്രമായി ഇത് എങ്ങനെ സംഭവിക്കുന്നു എന്നതിനെ കുറിച്ച് ഇനിയും കൂടുതല്‍ വിശദമായ പഠനങ്ങള്‍ നടത്തേണ്ടതുണ്ടെന്ന് ‘സതേണ്‍ ഡെന്‍മാര്‍ക്ക് സര്‍വകലാശാല’ യിലെ ഗവേഷകന്‍ ടോര്‍ബെന്‍ ബാരിംഗ്ടണ്‍ പറഞ്ഞു.