Home അറിവ് ഓണ്‍ലൈന്‍ ഇടപാടിന് 16 അക്ക നമ്പര്‍ വേണം; റിസര്‍വ് ബാങ്ക് പുതിയ വ്യവസ്ഥ പുറപ്പെടുവിച്ചു

ഓണ്‍ലൈന്‍ ഇടപാടിന് 16 അക്ക നമ്പര്‍ വേണം; റിസര്‍വ് ബാങ്ക് പുതിയ വ്യവസ്ഥ പുറപ്പെടുവിച്ചു

ണ്‍ലൈന്‍ ഇടപാടുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ശക്തമായ നടപടി സ്വീകരിച്ച് റിസര്‍വ് ബാങ്ക്. ഓരോ ഓണ്‍ലൈന്‍ ഇടപാടിനും പേരും കാര്‍ഡ് നമ്പറും കാര്‍ഡിന്റെ കാലാവധി തീരുന്ന സമയവും സിവിവിയും നിര്‍ബന്ധമാക്കി സുരക്ഷ ഉറപ്പാക്കാനുള്ള നീക്കമാണ് റിസര്‍വ് ബാങ്ക് ആലോചിക്കുന്നത്.

16 അക്കമാണ് കാര്‍ഡ് നമ്പറിനുള്ളത്. ജനുവരിയില്‍ പുതിയ വ്യവസ്ഥ പ്രാബല്യത്തില്‍ വന്നേക്കും. നിലവില്‍ ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട്, ഗൂഗിള്‍ പേ, പേടിഎം പോലുള്ള ഓണ്‍ലൈന്‍ സ്ഥാപനങ്ങളിലൂടെ ഇടപാട് നടത്തുമ്പോള്‍ ആദ്യത്തെ തവണ മാത്രമാണ് കാര്‍ഡിന്റെ മുഴുവന്‍ വിവരങ്ങളും കൈമാറേണ്ടത്. പിന്നീടുള്ള ഓരോ ഇടപാടിനും സിവിവി നമ്പര്‍ നല്‍കി ഇടപാട് എളുപ്പത്തില്‍ നടത്താന്‍ കഴിയും.

എന്നാല്‍ പുതിയ വ്യവസ്ഥ നിലവില്‍ വരുന്നതോടെ ഓരോ ഇടപാടിനും കാര്‍ഡിന്റെ മുഴുവന്‍ വിവരങ്ങളും നല്‍കേണ്ടി വരും. നിലവില്‍ ആദ്യ ഇടപാടിനു ശേഷം സിവിവി ഒഴിച്ചുള്ള കാര്‍ഡിലെ മറ്റു വിവരങ്ങള്‍ ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ അവരുടെ സര്‍വറില്‍ സൂക്ഷിക്കുന്നതാണ് ചെയ്യുന്നത്. ഉപഭോക്താവിന്റെ സുരക്ഷ കണക്കിലെടുത്ത് ഓരോ ഇടപാട് നിര്‍വഹിക്കുമ്പോഴും കാര്‍ഡിലെ മുഴുവന്‍ വിവരങ്ങളും ആദ്യം മുതല്‍ നല്‍കേണ്ടി വരും.