Home ആരോഗ്യം സംസ്ഥാനത്ത് കണ്ടെത്തിയ പുതിയ മലമ്പനി; രോഗം പടരാതെ നിയന്ത്രണവിധേയമായി

സംസ്ഥാനത്ത് കണ്ടെത്തിയ പുതിയ മലമ്പനി; രോഗം പടരാതെ നിയന്ത്രണവിധേയമായി

സംസ്ഥാനത്ത് ആഴ്ചകള്‍ക്ക് മുന്‍പ് കണ്ടെത്തിയ
പുതിയ ജനുസില്‍പ്പെട്ട മലമ്പനി യഥാസമയം കണ്ടെത്തി ചികിത്സിക്കാനായതിനാല്‍ മറ്റുള്ളവരിലേയ്ക്ക് പകരാതെ തടയാനായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. മലമ്പനി രോഗ ലക്ഷണങ്ങളുമായി കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ ജവാനിലാണ് പുതിയ വൈറസ് കണ്ടെത്തിയത്.

‘പ്ലാസ്മോഡിയം ഓവേല്‍’ ജനുസില്‍പ്പെട്ട മലമ്പനിയാണ് കണ്ടെത്തിയത്. ഉടന്‍ തന്നെ മാര്‍ഗരേഖ പ്രകാരമുള്ള സമ്പൂര്‍ണ ചികിത്സ ലഭ്യമാക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഈര്‍ജിതമാക്കുകയും ചെയ്തതിനാല്‍ രോഗം മറ്റുള്ളവരിലേയ്ക്ക് വ്യാപകമാകാതെ തടയുവാന്‍ സാധിച്ചു. സാധാരണയായി ആഫ്രിക്കയിലാണ് പ്ലാസ്മോഡിയം ഓവേല്‍ രോഗാണു പരത്തുന്ന മലമ്പനി കണ്ടു വരുന്നത്.