Home അറിവ് വരുന്നത് ആനയില്ലാ കാലം

വരുന്നത് ആനയില്ലാ കാലം

ഇന്ന് ലോക ആന ദിനം. ഭൂമിയില്‍ ആനകള്‍ക്കുള്ള പ്രാധാന്യത്തെക്കുറിച്ച്‌ പഠിക്കാനും അവ സംരക്ഷിക്കപ്പേടേണ്ടതിനെപ്പറ്റി ചര്‍ച്ച ചെയ്യാനുമാണ് ഈ ദിനം ആചരിക്കുന്നത്.2011 മുതലാണ് ഓഗസ്റ്റ് 12 ആന ദിനമായി ആഘോഷിക്കുന്നത്.

ലക്ഷണമൊത്ത കൊമ്പുകളുള്ള ആനകള്‍ എന്നും മലയാളിക്ക് ഒരു ആകര്‍ഷണമാണ്. കൊമ്പുകളുടെ വലിപ്പം വെച്ച്‌ തന്നെ അവയെ വേര്‍തിരിച്ചറിയാനാകും. കരയിലെ ഏറ്റവും വലിയ ജീവി എന്ന വിശേഷണവും ആനയ്‌ക്ക് തന്നെയാണ്. മലയാളികള്‍ക്ക് ആനയില്ലാതെ, പൂരം എന്ന് ഒരു ആഘോഷം സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കില്ല. എന്നാല്‍ നാട്ടാനകളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

30 വര്‍ഷത്തിന് ശേഷം ഉത്സവങ്ങളില്‍ പങ്കടുപ്പിക്കാന്‍ പോലും ആനകള്‍ ഉണ്ടാവില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. കേരളത്തിലെ 70 ശതമാനം ആനകളും 50 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ്. കൊമ്ബന്മാരുടെ ആയുസ്സ് പരമാവധി 80 വയസ്സാണ്. എന്നാല്‍ ചില ആനകള്‍ പ്രായം തികയുന്നതിന് മുന്‍പ് തന്നെ രോഗങ്ങള്‍ ബാധിച്ച്‌ മരിക്കുന്നു. ഇങ്ങനെ പോയാല്‍ മൂപ്പത് വര്‍ഷത്തിന് ശേഷം കാണാന്‍ പോലും ഒരു നാട്ടാന ഉണ്ടാകില്ല.

1972ലെ വന്യജീവി സംരക്ഷണനിയമത്തില്‍ ആനപിടിത്തം നിരോധിച്ചതും 2002-ല്‍വന്ന ഭേദഗതിയില്‍ ആനവില്‍പ്പന നിരോധിച്ചതുമാണ് നാട്ടാനകള്‍ ഇല്ലാതാകുന്ന അവസ്ഥയ്‌ക്ക് കാരണം. മെരുക്കിയെടുക്കുന്നതിന്റെ ഭാഗമായി കാട്ടാനയ്‌ക്ക് നേരിടേണ്ടി വരുന്ന അതിക്രൂരമായ പീഡനങ്ങളാണ് ഇതിന്റെ പ്രധാനകാരണം. ആനവേട്ട നടത്തി കൊമ്പും നഖവും മുറിച്ചെടുത്ത് വില്‍ക്കുന്നതും വര്‍ദ്ധിച്ചതോടെയാണ് ആനപിടിത്തം നിരോധിച്ചത്.

കേരളത്തിലെ ആന ഉടമകളുടെ കൈയ്യില്‍ കൊമ്പനാനകളാണ് കൂടുതലും. അതിനാല്‍ വംശവര്‍ദ്ധനയ്‌ക്കുള്ള സാധ്യതകളും കുറവാണ്. ഒരു ആനയെ നോക്കാന്‍ ദിവസം 5000 രൂപ ചിലവാകും. ആന പരിപാലത്തിലെ സങ്കീര്‍ണതകള്‍ ഉടമകളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഇതെല്ലാം കൊണ്ട് തന്നെ ഈ മേഖലയിലേക്ക് വരാന്‍ ഇന്ന് ആരും മുതിരുന്നില്ല.