Home അറിവ് സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ചുള്ള വലിയ ഒത്തുചേരലുകള്‍ ഒഴിവാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍.

സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ചുള്ള വലിയ ഒത്തുചേരലുകള്‍ ഒഴിവാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍.

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ചുള്ള വലിയ ഒത്തുചേരലുകള്‍ ഒഴിവാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍.

കോവിഡ് പകരുന്നത് തടയാന്‍ ജനങ്ങളോട് മാസ്ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും സാനിറ്റൈസര്‍ ഉപയോഗിച്ച്‌ കൈകള്‍ വൃത്തിയാക്കാനും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു.അതേസമയം, കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ പല സംസ്ഥാനങ്ങളും പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

രാജ്യത്ത് 16,561പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 5.44 ശതമാനമാണ് രോഗ സ്ഥിരീകരണ നിരക്ക്. രാജ്യത്ത് ഡല്‍ഹിയും മുംബൈയിലുമാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വ്യാഴാഴ്ച മാത്രം 2,726 കോവിഡ് കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ആരോഗ്യ വകുപ്പിന്‍റെ കണക്കനുസരിച്ച്‌ കഴിഞ്ഞ ഏഴുമാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ആറുമരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 14.38 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്.